April 26, 2024

അപൂർവ്വ അവസരം നഷ്ടമായി :വർദ്ധമാന മഹാവീർ ജയന്തി ആഘോഷം ഒഴിവാക്കി ജൈനമതക്കാർ

0
: വർദ്ധമാന മഹാവീർ ജയന്തി ആഘോഷിക്കാനുള്ള അപൂർവ്വ അവസരം ജൈനമതകാർക്ക്  നഷ്ടമായി. 
സി.വി. ഷിബു
കൽപ്പറ്റ. :

 :ബത്തേരിയിലെ പുരാതന ജൈനക്ഷേത്രമായ  കല്ലമ്പലത്തിൽ

  വർഷത്തിലൊരിക്കൽ മാത്രം ജൈന മതക്കാർക്ക്  പ്രവേശിക്കാനുള്ള അനുമതി  ഇത്തവണ   ലോക്ക്  ഡൗൺ കാരണം ഉപയോഗപ്പെടുത്താൻ ആയില്ല .  

.ജൈനമത പ്രചാരകനായിരുന്ന   24 മത്തെ തീർത്ഥങ്കരനായ  വർദ്ധമാനമഹാവീരന്റെ ജയന്തി ആഘോഷം ആണ് കൊറോണ  വ്യാപന  പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ ജൈന സമാജം ഒഴിവാക്കിയത്.
കഴിഞ ദിവസമായിരുന്നു വർദ്ധമാന മഹാവീർ ജയന്തി.

      പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ജൈനക്ഷേത്രം ആണ് ബത്തേരിയിലെ കല്ലമ്പലം .പിന്നീട് ടിപ്പുവിൻറെ പടയോട്ടകാലത്ത്  ഈ ക്ഷേത്രം ടിപ്പുസുൽത്താനും സംഘവും പിടിച്ചടക്കി.ഇപ്പോൾ ടിപ്പുവിൻറെ കോട്ട എന്ന പേരിലാണ് ഈ കല്ലമ്പലം അറിയപ്പെടുന്നത്.ആർക്കിയോളജി ഡിപ്പാർട്ട്മെൻറ് അധീനതയിലുള്ള   കല്ല് അമ്പലത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ജൈനമതക്കാർക്ക് പ്രവേശിച്ച് പൂജ നടത്താൻ അനുമതി. 24 തീർത്ഥങ്കരന്മാരിൽ  ആദ്യത്തേതായ   ആദി നാഥ തീർത്ഥങ്കരന്റെ   പേരിൽ    മാനന്തവാടി പാണ്ടിക്കടവ് ഉള്ള ആദിനാഥ
 ജൈന ക്ഷേത്രത്തിൽ നിന്നാണ്  ബത്തേരിയിലേക്ക്  വർദ്ധമാന മഹാവീരന്റെ ബിംബം കൊണ്ടുപോയി പൂജകൾ നടത്തുന്നത്. അഷ്ട പിതാർച്ചന,  ഭജന  , സമൂഹ പൂജ എന്നിവയും സമൂഹ ഭക്ഷണവുമാണ്  ഇതിൻറെ ഭാഗമായി ഉണ്ടായിരുന്നത്. 1987 മുതൽ പതിവായി ഈ ചടങ്ങ് എല്ലാവർഷവും നടത്തിയിരുന്നു. ആൾക്കൂട്ടമില്ലാതെ ഇത് നടത്താൻ കഴിയാത്തതിനാലാണ് ഇത്തവണ ചടങ്ങുകൾ ഒഴിവാക്കിയതെന്ന്  വയനാട് ജൈന സമാജം പ്രസിഡണ്ട് എം.എ. രാജേഷ് പറഞ്ഞു.    നൂറ്റാണ്ടുകൾക്കുമുമ്പ് ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും കുടിയേറിയവരാണ്  കേരളത്തിൽ പ്രത്യേകിച്ച് വയനാട് ജില്ലയിൽ ഉള്ള ജൈനമതക്കാർ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *