April 19, 2026

രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്: എടവകയ്ക്ക് ഭക്ഷ്യധാന്യം കൈമാറി

0
IMG-20200408-WA0224.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് എം.പി. രാഹുൽ ഗാന്ധി സ്വന്തം നിലയിൽ താല്പര്യമെടുത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് അനുവദിച്ച അഞ്ഞൂറ് കിലൊ അരി, അമ്പത് കിലൊ ചെറുപയർ, അമ്പത് കിലൊ കടല എന്നിവ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ ,ക്ഷേമകാര്യ ചെയർമാൻ ജിൽസൺ തൂപ്പുങ്കര, സെക്രട്ടറി വിനോദ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ എന്നിവർ യു.ഡി.എഫ് നേതാക്കളിൽ നിന്നും ഏറ്റു വാങ്ങി.
      മഹാമാരിയായ കോവിഡ് 19 ൻ്റെ വ്യാപ്തി മുൻകൂട്ടി മനസ്സിലാക്കി ഏറ്റവുമാദ്യം എം.പി ഫണ്ട് ഉപയോഗിച്ച് ജില്ലാ ആശുപത്രിയിലേക്ക് വെൻ്റിലേറ്ററുകൾ, മാസ്കുകൾ, പി.പി.ഇ.കിറ്റുകൾ, സാനിറ്ററൈസറുകൾ അനുവദിക്കുകയും, സ്വന്തം നിലയിൽ മണ്ഡലത്തിലെ അമ്പത്തിയൊന്ന് പഞ്ചായത്തുകളിലെയും അഞ്ച് നഗരസഭകളിലേയും കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ഭക്ഷ്യധാന്യങ്ങളും, പയറു വർഗങ്ങളും അനുവദിച്ച് വയനാടൻ ജനതയോടുള്ള കരുതൽ ഒരിക്കൽ കൂടി പ്രകടമാക്കിയ രാഹുൽ ഗാന്ധിക്ക് എടവക യു.ഡി.എഫ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *