April 19, 2026

കർഷകരെ സർവനാശത്തിൽ നിന്നും രക്ഷിക്കാൻ സംസ്ഥാനകേന്ദ്ര സർക്കാറുകൾ സത്വരമായി ഇടപെടണം

0
By ന്യൂസ് വയനാട് ബ്യൂറോ
. കൽപ്പറ്റ: കാർഷിക  മേഖലയെയും.കർഷക സമൂഹ 

ത്തെയും .സർവനാശത്തിൽനിന്നും രക്ഷിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ സത്വരമായി  ഇടപെടണമെന്ന്  കെ.പി. സി. സി. മെമ്പർ കെ.. എൽ. പൗലോസ് ആവശ്യപ്പെട്ടു.ഉൽപന്നങ്ങളുടെ വിലത്തകർച്ചയും ഉൽപഠനച്ചിലവിന്റെ വർധനയും രോഗ_കീട ബാഥകളും കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നീ വിവിധങ്ങളായ കാരണങ്ങൾ മൂലം നേരത്തെതന്നെ കർഷകർ   കടക്കെണിയിലും   ആത്മഹത്യയുടെ  വക്കിലുമായിരുന്നൂ.അതിനിടയിലാണ് ഇടിതീപോലെ കൊറോണയുടെ വരവ് ഈ മേഖലയെ തകർത്തു കളഞ്ഞത്. വില വളരെ കുറവാണെങ്കിലും ഉൽപന്നങ്ങൾ വിറ്റു ജീവിതാവശ്യങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയിലായി കർഷകർ. വാഴക്കുല പോലുള്ള ഉൽപന്നങ്ങൾ വാങ്ങാനാളില്ല. അവ കൃഷിയിടങ്ങളിൽ നശിക്കുന്നു.ചിലയിടങ്ങളിൽ ഇഞ്ചിയും. പാടങ്ങളിൽ.നശിക്കുകയാണ് പല സ്ഥലത്തും. പച്ചക്കറിക്ക് പോലും ന്യായമായ വിലക്ക്. വിൽക്കാൻ പറ്റുന്നില്ല. കിലോക്ക് നേരത്തെ 750 രൂപാ വിലയുണ്ടായിരുന്നത് ഇപ്പോൾ  250 രൂപയാണ്. അതും  വാങ്ങാൻ കടകൾ. തുറക്കുന്നില്ല. റബറിന് പകുതി വിലയെയുള്ളു കാപ്പിയുടെ. വിലയും താഴോട്ടു തന്നെ. അതും വിൽക്കനിടമില്ല. ദൈനംദിന ജീവിതം. ആകെ വഴിമുട്ടി.നിൽക്കുകയാണ് കർഷകർ. ബാങ്കിലെ ലോണുകൾ. അടക്കാൻ. കർഷകർക്ക് ഒരു മാർഗവുമില്ല. മോറട്ടോറിയം കൊണ്ട് കർഷകർക്ക് യാതൊരു ആശ്വ സവുമില്ല..മൊരോട്ടറിയം. കാലം കഴിയുമ്പോൾ മുതലും പലിശയും കൂട്ടി.ബങ്കിലടക്കണം നിത്യ ജീവിതത്തിന്റെ ആവശ്യങ്ങൾ നടത്താൻ കഴിയാത്തവർ എങ്ങിനെ ബാങ്കിൽ പണമാടക്കും. പല ബാങ്കുകളും കാർഷിക ആവസ്യതിനുതന്നെ കാർഷികേതര വായ്പ യാണ് നൽകിയിരിക്കുന്നത്. അതിന് ഉയർന്ന പലിശ നിരക്കും. തിരിച്ചടവ് കൃഷിയെ ആശ്രയിച്ചുള്ള എല്ലാ.വായ്പകൾക്ക് കാർഷിക വായ്പ യുടെ. പരിഗണനകൾ നൽകണം. അത്തരം വായ്പകൾക്കു മോറട്ടോറിയം എന്ന തട്ടിപ്പ് പറഞ്ഞു കളിപ്പിക്കാതെ കടാശ്വാസം നൽകാൻ സർക്കാരുകൾ തയ്യാറാവണം. ഇല്ലങ്കിൽ കാർഷിക മേഖല സർവ്വ നാശത്തിലേക്ക് പോകുമെന്നും കർഷകർ തന്നെ വംശനാശം സംഭവിച്ചു ഇല്ലാതാവും എന്നും അദ്ദേഹം പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *