May 6, 2024

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി ജീവനക്കാരുടെ സഹകരണ സംഘം

0

     കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ദിവസേന ഭക്ഷണം എത്തിച്ചു നല്‍കി  മാതൃകയാവുകയാണ് കല്‍പ്പറ്റ ഗവ.സര്‍വ്വന്റ്‌സ് സഹകരണ സംഘം. ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ്  കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ കാന്റീനില്‍ തയ്യാറാക്കുന്ന ഭക്ഷണം വീട്ടില്‍ പോകാനാകാതെ ആശുപത്രിയില്‍ താമസിച്ച് ജോലി ചെയ്യുന്ന  ജീവനക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്.  ലോക്ക് ഡൗണ്‍ കാലയളവില്‍ ഹോട്ടലുകളില്‍ നിന്നും മറ്റും ഭക്ഷണം ലഭ്യമാക്കാന്‍ കഴിയാതെ ആശങ്കയിലായിരുന്ന ദിവസ വേതനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ഇത് ഏറെ  ഉപകാരപ്രദമായി. ആശുപത്രിയില്‍ താമസിച്ചു ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായാണ് സംഘം ഈ സേവനം നല്‍കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *