April 19, 2024

കോവിഡ് കാലത്ത് കുടുംബശ്രീ വായ്പക്കാരെ കൊള്ളയടിച്ച് ബാങ്കുകൾ

0
കോവിഡ് കാലത്ത് കുടുംബശ്രീ വായ്പക്കാരെ കൊള്ളയടിച്ച്  ബാങ്കുകൾ

കൽപ്പറ്റ:  കോവിഡ് കാലത്ത് കുടുംബശ്രീ വായ്പക്കാരെ കൊള്ളയടിച്ച്  ബാങ്കുകൾ . കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും  സ്വാശ്രയ സംഘങ്ങൾക്കും ബാങ്കുകൾ അനുവദിച്ച വായ്പകളിൽ തിരിച്ചടവിന് കാലതാമസമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലെന്നാണ് ബാങ്കുകളുടെ നിലപാട്. നാലര ശതമാനം പലിശ നിരക്കിലാണ് കുടുംബശ്രീകൾക്ക് മുമ്പ് ബാങ്കുകൾ വായ്പ നൽകിയിരുന്നത് .വായ്പകൾക്ക് മൊറട്ടോറിയം നിലവിലുണ്ട് .കുടുംബശ്രീ സംരംഭങ്ങൾക്കായി  എടുത്ത വായ്പ തിരിച്ചടവ് മുടങ്ങാൻ പാടില്ല എന്നും തിരിച്ചടച്ചില്ലെങ്കിൽ ഏഴര ശതമാനം പലിശ സഹിതം അടയ്ക്കണം എന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിട്ടുള്ളത്.  കാലാവധിക്കുള്ളിൽ പണം തിരിച്ചടച്ചില്ലെങ്കിൽ കൂട്ടുപലിശയും ബാങ്കുകൾ ഈടാക്കും. ഇതിനിടെ  കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക്  കൂടുതൽ തുക  കോവിഡ് കാലത്ത് വായ്പ അനുവദിക്കും എന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും പരമാവധി ഒരംഗത്തിന് 5000 രൂപ മാത്രമാണ് ഇപ്പോൾ വായ്പയായി നൽകുന്നത്.സംരംഭകരും  കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ ആണെങ്കിലും  യാതൊരുവിധ ഇളവുകളും ഇല്ലാത്തത്  അയൽക്കൂട്ട അംഗങ്ങളെ സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട് .
      3 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ്  സംരംഭങ്ങൾ നടത്തുന്ന അയൽക്കൂട്ടങ്ങൾക്ക്  വായ്പയായി ബാങ്കുകൾ നൽകിയിട്ടുള്ളത് .വായ്പയെടുത്ത്  തുടങ്ങിയ സംരംഭങ്ങളിൽ പലതും  ഈ കൊറോണ കാലത്ത്  പ്രവർത്തനരഹിതമായിരിക്കുകയാണ് .ഇക്കാര്യത്തിൽ അടിയന്തരമായി സർക്കാരിൻറെ ഇടപെടൽ വേണമെന്നും എന്നും ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കണമെന്നും കുടുംബശ്രീ അംഗങ്ങൾ ആവശ്യപ്പെടുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news