April 19, 2024

കൽപ്പറ്റ നഗരസഭയിലെ അഴിമതി വിജിലൻസിനു പരാതി നൽകും _ കോൺഗ്രസ്സ്

0
Img 20200430 Wa0052.jpg
കൽപ്പറ്റ നഗരസഭയിലെ അഴിമതി വിജിലൻസിനു പരാതി നൽകും _ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി               കൽപ്പറ്റ :കഴിഞ്ഞ കുറച്ചു നാളുകളായി കൽപ്പറ്റ നഗരസഭയിൽ തുടർച്ചയായി നടന്ന് കൊണ്ടിരിക്കുന്ന വിവിധങ്ങളായ പദ്ധതി നിർവ്വഹണത്തിൽ നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ഗുരുതരമായ അഴിമതികളെ കുറിച്ച് അന്വോക്ഷിക്കുന്നതിന് വിജിലൻസിൽ പരാതി നൽകുമെന്ന് കൽപ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പറഞ്ഞു   നഗരസഭയിലെ അഴിമതികളെ കുറിച്ച് വിജിലൻസ് അന്വോ ക്ഷണം ആവശ്യപ്പെട്ട്' കൽപ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭക്ക് മുമ്പിൽ നിൽപ് സമരം നടത്തി    ഹരിത കർമ്മ സേനയുമായി ബന്ധപ്പെട്ട് നിലവിൽ ഓഡിറ്റ് റിപ്പോർട്ടിൽ 1.99 ലക്ഷത്തിൻ്റെ അഴിമതിയാണ് സൂചിപ്പിക്കുന്നത് എന്നാൽ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയതിനെക്കാളും ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുള്ളത് നഗരസഭ സെക്രട്ടറിയുടെ അനുമതിയില്ലാതെ വ്യാജമായി റസീതി അച്ചടിച്ച് പണപിരിവിനായി ഉപയോഗിച്ചു കണക്കിൽ പെട്ടതും അല്ലാതെയും വൻതോതിൽ ഉപഭോക്ക്താക്കളിൽ നിന്നും പണം വസൂൽ ആക്കിയിട്ടുണ്ട് ഇത് കൂടതെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപണിയുടെ ബില്ലിൻ്റെ വിശദാംശങ്ങൾ പരിശോധിക്കാതെ കാരാറുകാരന് പണം കൈമാറിയത് മൂലം നഗരസഭയ്ക്ക് 41.64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി ഈ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും ഈടാക്കുന്നതിന് ഓഡിറ്റ് റിപ്പോർട്ടിൽ ശുപാർശ ചെയ്യ്തിട്ടുണ്ട് എന്നാൽ ഉദ്യോഗസ്ഥരെ മറയാക്കി ഭരണ സമിതി നേത്രത്വം കൈയ്യാളുന്നവരാണ് ഈ വൻ അഴിമതിക്കു പിന്നിൽ ഇതിൻ്റെ ടെണ്ടർ പരസ്യം കുറഞ്ഞത് രണ്ടു പത്രങ്ങളിൽ ഏങ്കിലും  നൽക്കണമെന്നിരിക്കെ ഒരു പത്രത്തിൽ മാത്രം നൽകി കരാറുകാരനെ സഹായിച്ച് പണം തട്ടുന്നതിനുള്ള ശ്രമമാണ് ഭരണസമിതി നടത്തിയിട്ടുള്ളത്  വലിയ രീതിയിൽ കൊട്ടിഘോഷിച്ച് ലക്ഷങ്ങൾ ചെലവിട്ട് ഉൽഘാടന മാമാങ്കം നടത്തി  നഗരസഭയിൽ ലൈഫ്മിഷൻ പദ്ധതിയിലൂടെ നൂറുകണക്കിന് വീടുകൾ നിർമിച്ചു നൽകി എന്ന് അവകാശപ്പെടുമ്പോഴും പാവപ്പെട്ട പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് നിർമ്മിച്ചു നൽകിയ വീടുകളിൽ ശുചിമുറിയും അടുക്കളയും പൂർത്തികരിക്കാത്ത ശോചനീയമായ അവസ്ഥയാണുള്ളത് ശുചിമുറി നിർമ്മിക്കാതെ തന്നെ ഇതിനു വേണ്ടി അനുവദിച്ച 2.44 രൂപതട്ടിയെടുക്കുകയായിരുന്നു ആയതിനാൽ അടിയന്തിരമായി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് അനുവദിച്ച വീടുകളുടെ അടുക്കളമുറിയും ശുചി മുറിയും  പൂർത്തികരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു നിൽപ്പ് സമരത്തിന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഗീരീഷ് കൽപ്പറ്റ ,സാലിറാട്ടക്കൊല്ലി ,എസ് മണി ,ഡിൻ്റോ ജോസ് എന്നിവർ നേത്രത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news