April 20, 2024

പഠന സൗകര്യമൊരുക്കാൻ എ ഐ വൈ എഫ് ടെലിവിഷൻ ചലഞ്ച്

0
Img 20200611 Wa0219.jpg
കൽപറ്റ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി, ടെലിവിഷനിലൂടെയുള്ള വിദ്യാഭ്യാസ രീതിക്ക്, കരുത്തു പകരുവാൻ , ജില്ലയിലെ ടെലിവിഷനില്ലാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകിയും, ചില സ്ഥലങ്ങളിൽ ക്ലാസ്സുകൾ ഒരുക്കിയുമുള്ള 
എ ഐ വൈ എഫ് വയനാട് ജില്ല കമ്മിറ്റിയുടെ ടെലിവിഷൻ ചലഞ്ച് വ്യത്യസ്തമാകുന്നു. പുതു തലമുറയുടെ വിദ്യാഭ്യാസം സൗകര്യക്കുറവുകൾ കൊണ്ട് അന്യമാകരുത് എന്നതാണ് ജില്ലയിലെ എ ഐ വൈ എഫ് നെ ഇത്തരത്തിൽ ഒരു ചലഞ്ച് ഏറ്റെടുക്കുവാൻ പ്രേരിപ്പിച്ചത്.
നേരത്തെ ജില്ലയിൽ ചിക്കൻ കുഴി മന്തി, ബിരിയാണി ചലഞ്ചിലൂടെ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ ഐ വൈ എഫ് കണ്ടെത്തിയിരുന്നു.
ടെലിവിഷൻ ചലഞ്ചിനൊപ്പം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടക്കുന്ന ഹാൻഡ് വാഷ് ചലഞ്ചിനും നല്ല പിന്തുണയാണ് ജനങ്ങൾ നൽകുന്നതെന്ന് ജില്ലാ സെക്രട്ടറി വിനു ഐസക് പറഞ്ഞു.
 എ ഐ വൈ എഫ് ടെലിവിഷൻ ചലഞ്ചിന്റെ  ഉദ്ഘാടനം  പ്രോഗ്രസ്സിവ്  ഫെഡറേഷൻ  ഓഫ് കോളേജ്  ടീച്ചേർസ് സ്റ്റേറ്റ്  ജോയിന്റ്  സെക്രട്ടറി  ഡോ  ജിപ്സൺ  വി  പോൾ  ഗവൺമെന്റ് സ്കൂൾ പ്രധാന അദ്ധ്യാപിക ഷീല ടീച്ചർക്ക് നൽകി നിർവഹിച്ചു.എ ഐ വൈ എഫ് ജില്ല സെക്രട്ടറി വിനു ഐസക്ക് സ്വാഗതം പറഞ്ഞ യോഗത്തിൽ എ ഐ വൈ എഫ് മണ്ഡലം നേതാക്കൾ സുമേഷ്, സുബ്രമണ്യൻ കൂടാതെ അധ്യാപകയായ സബീന എന്നിവർ പങ്കെടുത്തു. ടെലിവിഷൻ ചലഞ്ചിന്റെ ഭാഗമാകുന്നവർ ബന്ധപ്പെടെണ്ട നമ്പർ: 9961343637
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news