April 25, 2024

വയനാട്ടിൽ 274 പേര്‍ കൂടി നിരീക്ഷണത്തില്‍

0
           കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി ജില്ലയില്‍    വെള്ളിയാഴ്ച  274 ആളുകളെ കൂടി നിരീക്ഷണത്തിലാക്കി. നിലവില്‍ 3243 പേരാണ് നിരീക്ഷണത്തിലുളളത്.  451 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.  വെള്ളിയാഴ്ച  പുതുതായി 27 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.  2685 സാമ്പിളുകളാണ്  ഇതുവരെ പരിശോധനയ്ക്ക് അയച്ചത്.  2321 ആളുകളുടെ ഫലം ലഭിച്ചു.  359 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ മാര്‍ക്കറ്റ്, ലിയോ ഹോസ്പിറ്റല്‍, റാട്ടക്കൊല്ലി എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ പനമരം ടൗണ്‍, ചാലില്‍ ഭാഗം   എന്നിവിടങ്ങളില്‍ ഇന്ന്        (ശനി) രാവിലെ 8 മുതല്‍ 6 വരെയും ചെറുകാട്ടൂര്‍, വീടിച്ചോട്, കണ്ണാടിമുക്ക് എന്നിവിടങ്ങളില്‍  തിങ്കള്‍ (ജൂണ്‍ 22) രാവിലെ 8 മുതല്‍ 6 വരെയും പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
സപ്പോര്‍ട്ട് എഞ്ചിനീയര്‍ നിയമനം
       കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി. സെല്ലിലെ ഇ-ഓഫീസ് പ്രൊജക്ടിലേക്ക് കരാറടിസ്ഥാനത്തില്‍ ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയറെ നിയമിക്കുന്നു.  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും nodalofficerwyd@gmail.com എന്ന വിലാസത്തില്‍ ജൂണ്‍ 22 നകം ഇമെയിലായി അയക്കണം.  സര്‍ക്കാര്‍ മേഖലകളില്‍ സമാന പ്രൊജക്ടില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  പ്രായം 21 നും 35 നുമിടയില്‍. വേതനം 21000 രൂപ.  യോഗ്യത: ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍)/എം.സി.എ/എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *