April 19, 2024

പ്രതിസന്ധി മറികടക്കാൻ സർക്കാർ കനിയുന്നില്ല. : ട്രാവൽ ഏജൻസികൾ പ്രക്ഷോഭത്തിലേക്ക്

0
കൽപ്പറ്റ : പ്രതിസന്ധി മറികടക്കാൻ സർക്കാർ കനിയുന്നില്ല. : ട്രാവൽ ഏജൻസികൾ പ്രക്ഷോഭത്തിലേക്ക് .
കോവിഡ് കാലത്ത് കേരളത്തിലെ  ടൂർസ് & ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ആളുകളുടെ പ്രശ്നങ്ങൾ  IFFTA-യും KUWA-യും  പലതവണ കേന്ദ്ര-സംസ്ഥാന  സർക്കാറുകളുടെ ശ്രദ്ധയിൽ എത്തിച്ചിട്ടുണ്ട്. കോവിഡ് 19 വ്യാപനം തുടങ്ങിയപ്പോൾ തന്നെ പ്രതിസന്ധിയിലായ വിഭാഗമാണ് ട്രാവൽ ആൻഡ് ടൂറിസം മേഖല. ടാക്സ്, ജി.എസ്.ടി  ഇനത്തിൽ കോടികൾ  സർക്കാരിലേക്ക്  വരുമാനം ഉണ്ടാക്കിക്കൊടുക്കുകയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ഭദ്രമാക്കുകയും ചെയ്യുന്ന  ഈ മേഖലയെ സർക്കാരുകൾ പാടെ മറന്നു എന്നതാണ് വാസ്തവം. പലതവണ അധികാരികൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടും പരിഗണനയോ പരിഹാരമോ കാണാത്തതിനാലാണ് ഈയവസരത്തിൽ പരസ്യമായ പ്രക്ഷോഭങ്ങളുമായി ഇന്ത്യൻ ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്സ് (IFTTA),  കേരളൈറ്റ്‌സ് ഉംറ വെൽഫെയർ അസോസിയേഷൻ (KUWA) എന്നീ കൂട്ടായ്മകൾ മുന്നോട്ടു പോവാൻ തീരുമാനിച്ചിരിക്കുന്നത്. 
സംഘടനയുടെ പ്രചാരണമെന്നതിനും അപ്പുറം സങ്കടങ്ങൾക്ക്    പരിഹാരമെന്ന ലക്ഷ്യവുമായാണ് കേരളത്തിലെ ഭൂരിഭാഗം ട്രാവൽ ഏജൻസികളെയും ഉൾക്കൊള്ളിച്ച് ഇത്തരമൊരു സമരപരിപാടിയുമായി IFTTA-യും KUWA-യും  രംഗത്തിറങ്ങുന്നത്. അതിനാൽ തന്നെ ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടത് കൊണ്ട് എല്ലാവരെയും  ഒരുമിച്ചു കൂട്ടാൻ നിലവിലെ സാഹചര്യം   അനുകൂലമല്ലെങ്കിലും സോഷ്യൽ മീഡിയ ക്യാംപയ്നിൽ എല്ലാവരും ശക്തമായി പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്.
 ധൈര്യമായി ഒരു ടിക്കറ്റോ മറ്റു യാത്ര സേവനകളോ ജനങ്ങൾക്ക്  കിട്ടണമെങ്കിൽ അതിന് ചെറുതും വലുതുമായ ട്രാവൽ ഏജൻസികൾ തന്നെ വേണം. കാരണം ഏതൊരു ട്രാവൽ ഏജൻസിയും അവരുടെ കസ്റ്റമറുടെ ലക്ഷ്യപൂർത്തീകരണം വരെ എല്ലാ ഉത്തരവാദിത്വവും  ഏറ്റെടുത്തു 24 മണിക്കൂറെന്ന വിധം പ്രവർത്തിക്കുന്നവരാണ്. വലിയ സംഖ്യകളുടെ ബിസിനസ്  നടത്തുകയും എന്നാൽ സർവീസ് ചാർജ്ജ് ഇനത്തിൽ ഏറ്റവും ചെറിയ ലാഭം മാത്രവുമായി വരുമാനമുള്ള  ഈ സേവന മേഖലയെ പലരും ഓവർ ഡ്രാഫ്റ്റ്, ബാങ്ക് ലോൺ എന്നിവയുടെ സഹായത്തോടെയാണ്  മുന്നോട്ട് കൊണ്ട് പോവുന്നത്.
എന്നാലും ടൂർ & ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ വലിയ സമ്പന്നർ  ആണെന്നാണ് പൊതുവെയുള്ള ധാരണ.
ബാങ്ക് ലോണിന് മോറൊട്ടോറിയം നൽകിയിട്ടുണ്ടെങ്കിലും 6 മാസം മോറിട്ടോറിയം എടുക്കുന്നവർക്ക്  വളരെ ഉയർന്ന പലിശയാണ് ബാങ്കുകൾ ഈടാക്കുന്നത്. അതുപോലെ ഉയർന്ന കറണ്ട് ചാർജ്ജ്, സാലറി, മറ്റ് ചെലവുകൾ എന്നിവ വലിയ കടമ്പയായി മുന്നിലുള്ളതിനാൽ 90 ശതമാനം ട്രാവൽ ഏജൻസികളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ് .  അടഞ്ഞു കിടക്കുന്ന ഈ അവസരത്തിലും പല ഓഫിസുകളും വാടകയിനത്തിൽ വലിയ പ്രതിസന്ധിയിലാണ്.  ചുരുക്കം ചില ബിൽഡിങ് ഓണർമാർ ഒന്നോ രണ്ടോ മാസത്തെ വാടക ഇളവ് നൽകിയിട്ടുണ്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരമാവുന്നില്ല.
മാത്രവുമല്ല കോവിഡിന് മുന്നേ ഇഷ്യു ചെയ്ത ടിക്കറ്റുകൾക്കും അതേപോലെ ഏപ്രിൽ, മെയ്‌ മാസങ്ങളിലെ വെക്കേഷൻ സീസണിലേക്ക്  മുൻകൂട്ടി അഡ്വാൻസ് പേയ്‌മെന്റ് ചെയ്ത ടിക്കറ്റുകളുടെയും  കോടിക്കണക്കിന് രൂപ പല വിമാനക്കമ്പനികളും റീഫണ്ട് ചെയ്യാതെ അലംഭാവം കാണിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ റീഫണ്ട് ആവശ്യവുമായി വിളിക്കുന്ന കസ്റ്റമർക്ക് എന്ത് മറുപടിയാണ് നൽകുക എന്നറിയാതെ കുഴങ്ങുകയാണ് ട്രാവൽ ഏജൻസികൾ. മുൻപൊരിക്കലും ഇല്ലാത്തവിധമുള്ള ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ IFTTA,   KUWA പോലുള്ള സംഘടനയിലെ മെമ്പർമാർക്ക്‌ അവർ നൽകുന്ന ആശ്വാസവാക്കിലൂടെയും, മറ്റ് എണ്ണപ്പെട്ട സോഷ്യൽ മീഡിയാ കൂട്ടായ്മയിലെ ഇടപെടലുകൾ കൊണ്ടും  മാത്രമാണ് കൂട്ട ആത്മഹത്യ പോലുള്ള ദുരന്തങ്ങൾ ഇല്ലാതാവുന്നത്. ഓർക്കുക, ടൂറിസം രംഗത്ത് പലരും പട്ടിണിയിലാണ്. യാത്രാസേവന രംഗം ഇനിയെന്ന് പഴയത് പോലെയാവുമെന്ന് യാതൊരു ഉറപ്പുമില്ല. നൂറ് കണക്കിന് ഏജൻസികൾ എന്നെന്നേക്കുമായി അടച്ചുപൂട്ടിയിരിക്കുന്നു. ആയിരക്കണക്കിന് ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ട്രാവൽ രംഗത്തെ പതിനായിരക്കണക്കിനാളുകൾക്ക്  ജോലി നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങളെ പോലെത്തന്നെ കഷ്ടപ്പെടുന്ന മറ്റൊരു വിഭാഗം ആളുകളാണ് പ്രവാസികൾ. മണലാരണ്യത്തിൽ ഉൾപ്പെടെ കുടുംബവും നാടും ത്യജിച്ച്,  ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ ആയുസ്സ് മുഴുവനും കഠിനമായി ജോലി ചെയ്യാൻ വിധിക്കപ്പെട്ട  പ്രവാസികളുടെ പ്രശ്നങ്ങളും  വളരെ വലുതാണ്. ട്രാവൽ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ തണലായി നിന്ന പ്രവാസികൾ അനുഭവിക്കുന്ന  പ്രശ്നങ്ങളിൽ നമ്മളും ഇടപെടേണ്ടതുണ്ട്. നമുക്കെന്ന പോലെ അവർക്ക് വേണ്ടിയും നാം ശബ്ദമുയർത്തേണ്ടതുണ്ട്. നമ്മുടെ സഹോദരങ്ങൾ വിദേശത്തും അവരുടെ കുടുംബാംഗങ്ങൾ നാട്ടിലും നീറി നീറി പ്രയാസപ്പെടുമ്പോൾ കാഴ്ചക്കാരായി നോക്കി നിൽക്കാൻ നമുക്ക് സാധിക്കില്ല
 നമുക്ക് നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴായ് സഹോദരന്മാരെ? വരൂ, ട്രാവൽ ഏജൻസികൾക്ക് വേണ്ടി, ടൂറിസം മേഖലക്ക് വേണ്ടി, പ്രവാസികൾക്ക് വേണ്ടി പോരാട്ടത്തിനിറങ്ങുകയാണ് സംഘടന.
*IFTTA യും KUWA യും സംയുക്തമായി 29 ജൂൺ 2020 തിങ്കളാഴ്ച  കോഴിക്കോട് എയർ ഇന്ത്യ ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുെമെന്ന് ഭാരവാഹികൾ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *