October 8, 2024

റോഡ് വികസനത്തിന്റെ പേരിൽ അഴിമതിയെന്ന് ജനകീയ വേദി.

0
കാട്ടിക്കുളം. :   റോഡ് വികസനത്തിൻ്റെ പേരിൽ പനവല്ലിയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് നാട്ടുകാർ.   . പന വല്ലിക്കാരായ  നാല് പേരുടെ ഉടമസ്ഥതയിലുള്ള 150 മീറ്റർ ദൂരത്തോളം   ഹൈകോടതി ഉത്തരവ് പ്രകാരമാണ് കരിങ്കൽ  ഭിത്തി നിർമ്മിക്കുന്നത്.  ആകെ തുക അഞ്ച് കോടി രൂപയാണ് കാട്ടി കുളം മുതൽ പനവല്ലി അപ്പപാറ സർവ്വാണി തോൽപെട്ടി വരെയാണ് റോഡ് നവീകരണം. ഇതിൻ്റെ ഭാഗമായാണ് പത്ത് വർഷം നിയമപോരാട്ടം നടത്തി കാരായ് തോട്ടം ഉടമ ഭിത്തി കെട്ടാൻ കോടതി ഇടപെട്ടത്. എന്നാൽ നിലവാരം കുറഞ്ഞ സിമൻ്റ് ഉപയോഗിച്ച് ഭിത്തി നിർമ്മാണത്തിൽ വൻ അഴിമതിയുണ്ടന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മാത്രമല്ല പുഴ കല്ല് ഉപയോഗിച്ചാണ് റോഡിൽ ഇട്ടിരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.   20 മീറ്റർ പൊക്കമുള്ള റോഡരികിലെ ഭിത്തി ഇടിയാതിരിക്കാനാണ് സംരക്ഷണ ഭിത്തി കെട്ടുന്നത്  .എന്നാൽ 20 മീറ്റർ ദൂരം ഭിത്തി കെട്ടാനാണ് 45 ലക്ഷം രൂപ അനുവദിച്ചത്. പില്ലർ പോലും ചെയ്യാതെ 8 എം എം കമ്പി ഉപയോഗിച്ചാണ് ഭിത്തി നിർമ്മിക്കുന്നത് .എല്ലാവർക്കും പണം നൽകി സ്വാധിനിച്ചാണ് വൻ അഴിമതി കരാറ് കാരൻ നടത്തുന്നതെന്നും നാട്ടുകാർ  . എന്നാൽ 2014ൽ ഇതേ റോഡ് അറ്റകുറ്റപണി ചെയ്യാതെ ഒന്നര കോടി രൂപ റിപ്പയർ ചെയ്തെന്ന് വ്യാജബിൽ തയ്യാറാക്കി നേതാക്കളുടെ ഒത്താശയിൽ ഒന്നര കോടി തട്ടിയെടുത്തതും ഇതേ റോഡ് വികസനത്തിൻ്റെ മറവിലാണ്. ജില്ലാ ചീഫ് എൻഞ്ചിനിയർക്ക് പരാതി നൽകുമെന്ന് ജനകീയ  വേദി ജില്ലാ വൈസ് പ്രസിഡണ്ടും  സി പി ഐ പാർട്ടി അംഗവുമായ പ്രകാശൻ പനവല്ലി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *