ദുരിതം പേറി സഞ്ചാരം : പുളിയമ്പറ്റ-ചെമ്പോത്തറ റോഡിനായി പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്.
മേപ്പാടി: സഞ്ചാര യോഗ്യമായ റോഡില്ലാത്തതിനാല്‍ ദുരിതം അനുഭവിക്കുകയാണ് മേപ്പാടി പഞ്ചായത്തിലെ പുളിയമ്പറ്റ നിവാസികള്‍.റോഡിനായി നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെയും റോഡ് ഗതാഗത യോഗ്യമാക്കാത്തതിനാല്‍ ഈ മഴക്കാലവും ചെളി നിറഞ്ഞ വഴി നീന്തി കടക്കേണ്ട അവസ്ഥയിലാണ് പ്രദേശത്തുകാര്‍.പഞ്ചായത്തിലെ 22-ാം വാര്‍ഡിലെ പുളിയമ്പറ്റ-ചെമ്പോത്തറ റോഡിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. മേപ്പാടി പഞ്ചായത്തില്‍ റോഡ് സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്ന കാലത്ത് മേപ്പാടി കാര്‍മ്മല്‍ പള്ളി,വിത്ത് കാട്,കല്ലുമല ,നെടുമ്പാല, ചെമ്പോത്തറ, കിഴക്കേത്തല നിവാസികള്‍ ആശ്രിയിച്ചിരുന്നത് ഈ വഴിയായിരുന്നു, ചെമ്പോത്തറ ഡാം വഴിയുള്ള റോഡ് വന്നതോടെ അധികൃതര്‍ പഴയ റോഡിനെ പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞു നോക്കാതെയായി.ഇതേ തുടര്‍ന്ന് റോഡ് പഞ്ചായത്ത് ഏറ്റെടുക്കുന്നതിനായി പ്രദേശവാസികള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി അധികൃതരുടെ മുമ്പില്‍ ആവശ്യം ഉന്നയിച്ചെങ്കിലും റോഡിന് ആവശ്യമായ സ്ഥലം ഇല്ലാത്തതിനാല്‍ റോഡ് പഞ്ചായത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു, 2008-ല്പ്രദേശവാസികള് ചേര്‍ന്ന് റോഡിന് ആവശ്യമായ എട്ട് മീറ്റര്‍ വീതിയിലധികം വരുന്ന ഒന്നര ഏക്കര്‍ കൃഷി സ്ഥലം സൗജന്യമായി വീട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികള്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു.2019 ല്‍ പഞ്ചായത്ത് ഭരണ സമിതി ഫണ്ട് ലഭ്യമാക്കിയെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്. എന്നാല്‍ പുതിയ വര്‍ഷം ആരംഭിച്ച് ആറ് മാസം കഴിഞ്ഞിട്ടും നിര്‍മാണം ഇതു വരെയും ആരംഭിച്ചിട്ടില്ല, ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ലെന്ന് വാര്‍ഡ് മെമ്പറും, എം ജി എന്‍ ആര് ഐ പദ്ധതി പ്രകാരം ജോലി ആരംഭിക്കാന്‍ പഞ്ചായത്ത് ശ്രമം നടത്തിയെന്ന് പഞ്ചായത്ത് സെക്രട്ടറിയും വ്യത്യസ്തമായ മറുപടികളാണ് നല്‍കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്..എന്നാല്‍ ഇതുവരെയും ഒരു തീരുമാനവും നടപ്പിലാക്കാന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷവും ചെളി നിറഞ്ഞ നടപ്പാതയെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശത്തുകാര്‍.ഈ പ്രദേശത്തുകാര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ കല്ലുമല വഴിയുള്ള റോഡിനെയാണ് ആശ്രയിക്കുന്നത.് നിലവില്‍ 10 മിനുട്ട് സഞ്ചരിച്ച് എത്തേണ്ട സ്ഥലത്തേക്ക് ഒന്നര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം പ്രധാന റോഡിലെത്താന്‍. ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ ആശുപത്രിയിലെത്തിക്കാനും സാധിക്കാതെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശത്തുകാര്‍.





Leave a Reply