കോട്ടത്തറ വില്ലേജ് ഓഫീസിലേക്ക് മുസ്ലിം ലീഗ് മാർച്ചും ധർണ്ണയും നടത്തി.
കോട്ടത്തറ:
മുസ്ലിം ലീഗ് ഒമ്പതാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടത്തറ വില്ലേജിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
വില്ലേജിൽ സ്ഥിരം ഓഫീസ്സറേ നിയമിക്കുക.
പ്രളയ മുൻകരുതൽ സ്വികരിക്കുക.
റെസ്ക്യൂ ടീമിന് ആവശ്യമായ പരിശീലനവും ഉപകരണങ്ങളും നൽകുക.
കോട്ടത്തറ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കുക.
കാർഷിക പക്കേജ് അനുവദിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.
കോട്ടത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ വി.അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു.
കോട്ടത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി.സി.അബൂബക്കർ ഹാജി സമരം ഉദ്ഘാടനം ചെയ്തു. വി.കെ. മൂസ്സ ഗഫൂർ വെണ്ണിയോട് കെ.കെ.മുഹമ്മദലി സിറാജ് സിദ്ധീഖ് എം.കെ.അബുബക്കർ പ്രസംഗിച്ചു.കെ.കെ.നാസർ എം.ശാഫി ഹാജി.യു.മമ്മുട്ടി ജെ. അനസ്.എം.മമ്മൂട്ടി.ടി.ശിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി
Leave a Reply