March 28, 2023

ദുരന്തനിവാരണ നിയമം ഉപയോഗിച്ച് മണൽ വിൽപ്പന നടത്താൻ അധികാരമില്ല – എസ്.പി.രവി

കൽപ്പറ്റ: പ്രളയമാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ മണൽ വാരി വിൽക്കാൻ ദുരന്തനിവാരണ നിയമം അനുവദിക്കുന്നില്ലെന്ന്, ചാലക്കുടി പുഴ സംരക്ഷണ സമിതി കൺവീനർ എസ്.പി.രവി അഭിപ്രായപ്പെട്ടു. സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ മീറ്റിംഗിനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴയുടെ ഒഴുക്ക് തടസ്സപ്പെെടുത്തുന്ന  വിധത്തിൽ അടിഞ്ഞുകൂടിയ മരങ്ങളും മാലിന്യങ്ങളും ഡെെബ്രിസും നീക്കം ചെയ്യാം. സ്വാഭാവികത നശിപ്പിക്കുന്ന രീതിയിൽ മണൽ നീക്കുന്നത് ഒരു ജില്ലാ ഭരണകൂടത്തിന് അറിയില്ലെന്ന് പറയാൻ പറ്റില്ല. എന്നാൽ ഒരു പഞ്ചായത്തിന് ചിലപ്പോൾ അറിയില്ലായിരിക്കാം. എങ്കിൽ പോലും പ്രളയ സാദ്ധ്യത ചൂണ്ടിക്കാണിച്ച് കൊണ്ട്, കൃത്യമായ സാൻ്റ് ഓഡിറ്റിന് ശേഷം മണൽ നീക്കം ചെയ്യാമെങ്കിലും അത് പുഴയിലെ കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് മാറ്റാമെന്നല്ലാതെ മണൽ പ്രളയത്തിന് കാരണമാകാമെന്ന അശാസ്ത്രീയമായ നിലപാടിൻ്റെ പേരിൽ  വിൽപ്പന നടത്താൻ സാധിക്കില്ല. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ നിയമപരമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഭരണവർഗ്ഗ രാഷ്ട്രീീയ പാർട്ടികളുടെ യുവജന വിഭാഗമുൾപ്പെടെയുള്ള പ്രദേശവാസികൾ തന്നെയാണ് ഇതിൻ്റെ പിന്നിലെന്നും എല്ലാ ദുരന്തങ്ങളും ലാഭമുണ്ടാക്കാാനുള്ള സുവർണ്ണാണാവസരമായാണ് പരിസ്ഥിതി വിരുദ്ധരായ ഭരണ വർഗ്ഗം കാണുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.ആർ.അശോകൻ, കെ.എസ്.ബാബു, കെ.ജി.മനോഹരൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തെ മണൽക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തി. കെ.ആർ. അശോകൻ, കെ.എസ്. ബാബു,  കെ.ജി.മനോഹരൻ, കെ.വി.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. 
സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *