June 4, 2026

മാനന്തവാടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വിൽപ്പനക്കാരൻ പിടിയിൽ

0
IMG_20260604_191033
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ചോയിമൂല എലിയപുരത്ത് വീട്ടിൽ വിനോദ് (48)നെ 210 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി മാനന്തവാടി പോലീസ് പിടികൂടി. ബുധനാഴ്ച ഉച്ചയോടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമത്തെരുവിലെ ‘അൽവിൻ അഗ്രോ സർവീസ്’ എന്ന സ്ഥാപനത്തോട് ചേർന്ന ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് ശേഖരം കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ കെ. മുർഷിദ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്‌, അരുൺകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *