പൊള്ളാച്ചിയിൽ ട്രെയിൻ തട്ടി മലങ്കര സ്വദേശിയായ യുവാവ് മരിച്ചു
മലങ്കര:മലങ്കര വിളമ്പുകണ്ടം സ്വദേശിയായ യുവാവ് പൊള്ളാച്ചിയിൽ ട്രെയിൻ തട്ടി മരിച്ചു. മലങ്കര പറങ്കിമാമൂട്ടിൽ ഷിനോജ് (41) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പരേതനായ രാജുവാണ് പിതാവ്. മാതാവ്: അന്നമ്മ. സഹോദരി: ഷീന. ശവസംസ്‌കാര ശുശ്രുഷകൾ നാളെ (ജൂൺ 5 വെള്ളി) രാവിലെ 9:30 ന് ചുണ്ടക്കരയിലുള്ള സഹോദരി ഷീനയൂടെ വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് സംസ്ക്‌കാരം 10:30 ന് വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടത്തുന്നതുമാണ്.





Leave a Reply