ഇസ് ലാമോഫോബിയ കേരളത്തിൻ്റെ ബഹുസ്വരതയെ തകർക്കുന്നു -പി. മുജീബ് റഹ് മാൻ
സുൽത്താൻ ബത്തേരി: 'ഇസ് ലാമോഫോബിയ പടർത്തി കേരളത്തിൻ്റെ ബഹു സ്വരതയെ തകർക്കാനുള്ള സംഘ് പരിവാർ ശ്രമങ്ങൾക്ക് പിണറായി സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ജമാഅത്തെ ഇസ് ലാമി കേരള അസിസ്റ്റൻ്റ് അമീർ പി.മുജീബ് റഹ് മാൻ അഭിപ്രായപ്പെട്ടു.'ഇസ് ലാം ആശയസംവാദത്തിൻ്റെ സൗഹൃദ നാളുകൾ' എന്നപേരിൽ ജമാഅത്തെ ഇസ് ലാമി കേരള സംഘടിപ്പിക്കുന്ന കമ്പയിനിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംവാദസദസ്സ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാരാവകാശവും ജനപക്ഷ രാഷ്ട്രീയവും ബലി കൊടുത്ത് സംഘ് പരിവാറിന് പാദസേവ ചെയ്യുന്ന സി.പി.എമ്മിൻ്റെ അധികാര രാഷ്ടീയ താൽപര്യം മതേതര കേരളത്തിന് വലിയ പ്രത്യാ ഘാതം ഉണ്ടാക്കും.കേരളത്തിലെ റസ്റ്റാറൻറുകൾക്കെതിരിൽ ഹലാൽ പേര് പറഞ്ഞ് തുപ്പൽ വിവാദ മുയർത്തി സംഘ് പരിവാർ വെറുപ്പും വിദ്വേശവും പടർത്തുമ്പോൾ സംസ്ഥാന സർക്കാർ അതിനെ പിന്തുണക്കുകയാണ്. മുസ് ലിം സമുദായത്തിന് അർഹിച്ച സ്കോളർഷിപ്പ് വെട്ടിക്കുറച്ചും വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട് കൊടുത്തും മുസ് ലിം വിവേചന ഭീകരതയ്ക്ക് സർക്കാർ കൈയ്യൊപ്പ് ചാർത്തുന്നു. മതേതര പ്രസ്ഥാനങ്ങളും ഫാസിസ്റ്റ് സംഘടനകളും ഇസ് ലാം ഭീതിയിൽ ഒരേ പദയിൽ എത്തിച്ചേരുന്നത് ഗൗരവകരമായ സംഗതിയാണ്.
കേരളത്തിലെ സാമൂഹിക മണ്ഡലങ്ങളിൽ രൂപപ്പെട്ട് വരുന്ന സവിശേഷമായ സാഹചര്യത്തെ സർക്കാരും പൊതു സമൂഹവും ഗൗരവത്തോടെ കാണണം. സമുദായ ധ്രുവീകരണത്തിന് കാരണമാകുന്ന തെറ്റായ പ്രചാരണങ്ങളെ ചെറുക്കാൻ സർക്കാർ തയ്യാറാകണം. ജനാധിപത്യത്തെ സംവാദങ്ങളുടെ സൗഹൃദ പരിസരങ്ങളിലൂടെ പരിപോഷിപ്പിക്കുന്നതിന് സാധിക്കണം.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിണ്ടന്റ് ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു.
ശാന്തപുരം അൽ ജാമിഅ: ദഅവ കോളേജ് പ്രിൻസിപ്പൽ ഇല്യാസ് മൗലവി, , സെക്രട്ടറി കെ.അബ്ദുൽ ജലീൽ എന്നിവർ സംശയനിവാരണം നടത്തി. വനിതാ വിഭാഗം ജില്ലാ പ്രസിണ്ടന്റ് അദീല കെ.കെ, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിണ്ടന്റ് റഷീദ് സി, സൽമ കെ പി , സോളിഡാരിറ്റി ഏരിയാ പ്രസിണ്ടന്റ് സാലിം , ജി.ഐ. ഒ ഏരിയാ പ്രസിണ്ടന്റ് ദാനിയ അബ്ദു റഷീദ്, എന്നിവർ പങ്കെടുത്തു.
നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് സംസ്ഥാന തലത്തിൽ കാമ്പയിൻ നടക്കുന്നത്. സെമിനാറുകൾ, ചർച്ച സദസുകൾ, പോസ്റ്റർ പ്രദർശനം, ലഘുലേഖ വിതരണം, ജനസമ്പർക്ക പരിപാടികൾ, ടേബിൾ ടോക്കുകൾ, പ്രഭാഷണങ്ങൾ, ഗൃഹസന്ദർശനങ്ങൾ എന്നിവ കാമ്പയിനിന്റെ ഭാഗമായി നടന്നു വരുന്നു.





Leave a Reply