ഗാന്ധി പാർക്കിൽ പൂട്ടിയ ശൗചാലയം തുറന്നില്ല

മാനന്തവാടി:നഗരത്തിലെത്തുന്നവർക്ക് പ്രഥാമികാവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ പറ്റാത്ത സാഹചര്യമൊരുക്കി നഗരസഭ അധികൃതർ. നിലവിൽ ഗാന്ധി പാർക്കിലെ പൊതു ശൗചാലയം പൂട്ടി കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ. വെള്ളമില്ലെന്ന നോട്ടീസ് പതിച്ചാണ് ശൗചാലയം പൂട്ടിയതെങ്കിലും നഗരത്തിലെത്തുന്നവർ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ മാർഗ്ഗമില്ലാതെ നട്ടംതിരിയുകയാണ്.
മാനന്തവാടി നഗരത്തിലെത്തുവർക്ക് ഒന്ന് മൂത്രമൊഴിക്കണമെന്ന് വെച്ചാൽ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ. പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ ഗാന്ധി പാർക്കിലും മറ്റൊന്ന് നഗരസഭ ബസ്സ് സ്റ്റാന്റിലുമാണ് ഉള്ളത്. ഗാന്ധി പാർക്കിലെ ശൗചാലയം പൂട്ടിയിട്ടിട്ട് ദിവസങ്ങളുമായി. ഇതോടെ നഗരത്തിലെത്തുവർ പ്രാഥമികാവശ്യം നിർവ്വഹിക്കാൻ നേട്ടോട്ടമോടുന്ന അവസ്തയുമാണ്. സ്ത്രീകളടകം നിരവധി പേരാണ് ശൗചാലയമില്ലാത്തതിനാൽ കഷ്ടതയനുഭവിക്കുന്നത് . ശൗചാലയത്തിന്റെഅറ്റകുറ്റ പണികൾ എത്രയും പെട്ടന്ന് പൂർത്തിയാക്കി ഉടൻ തുറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സിന്ധു സെബാസ്റ്റ്യൻ പറഞ്ഞു.



Leave a Reply