ബിജെപി പുൽപ്പള്ളി മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി

പുൽപ്പള്ളി:കേരളത്തിലെ 280 മണ്ഡലങ്ങളിലും ബിജെപി സായാഹ്ന ധർണ്ണ നടത്തുന്നതിന്റെ ഭാഗമായി പുൽപ്പള്ളിയിൽ ധർണ്ണനടത്തി. കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറച്ചത് പോലെകേരള സർക്കാരും പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതികുറയ്ക്കുക കേരള ജനതയുടെ ചുമലിൽ നിന്നും അമിത ഭാരം ഒഴിവാക്കുക വിലക്കയറ്റം തടയുക.സമരത്തിൽ മണ്ഡലം പ്രസിഡണ്ട് സിനീഷ് വാകേരി അധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം സജി ശങ്കർ ഉദ്ഘാടനം നിർവഹിച്ചു ഷാജി ദാസ് പുൽപ്പള്ളിവാമദേവൻ മുള്ളൻകൊല്ലി ഉണ്ണികൃഷ്ണൻ മാവറ എന്നിവർ സംസാരിച്ചു ഷിബു കോറം നന്ദിയും പറഞ്ഞു.



Leave a Reply