കുടുംബശ്രീയുടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മാറുന്നു

തിരുവനന്തപുരം:
കുടുംബശ്രീയിൽ ഇനി ഇടവിട്ടോ ,തുടർച്ചയായോ
രണ്ട് തവണ , സി.ഡി.എസ് ചെയർപേഴ്സണാകാൻ കഴിയില്ല. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ അടിമുടി മാറ്റി
ഉത്തരവിറങ്ങി.
ഈ വർഷത്തെ തിരഞ്ഞെടുപ്പിന് ഉള്ള
വിജ്ഞാപനം 14 ന് ഇറങ്ങും. മൂന്ന് വർഷത്തിലൊരിക്കൽ നടത്തിപ്പിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ഇനി കളക്ടർമാർക്കായിരിക്കും.
എ.ഡി. എസ് .ചെയർപേഴ്സൺ ,
വൈസ് ചെയർ പേഴ്സൺ സ്ഥാനങ്ങൾ ഇനി തുടർച്ചയായി രണ്ട് ' തവണ
വരെയാകാം.
അയൽക്കൂട്ടം പ്രസിഡൻ്റ്,
സെക്രട്ടറി എന്നീ സ്ഥാനങ്ങൾ മൂന്ന് തവണയാകാം.
സർക്കാർ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന
കുടുംബശ്രീ സംവിധാനങ്ങൾ ജനാധിപത്യപരവും സുതാര്യവുമാക്കാൻ ആണീ മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് പറയപ്പെടുന്നു.
അടിമുടി രാഷ്ടീയം കലർന്ന കുടുംബശ്രീ തിരഞ്ഞെടുപ്പുകൾ
ഇനി പുതിയ ചട്ടങ്ങളോടെയായിരിക്കും
നടപ്പിലാക്കുക.



Leave a Reply