December 8, 2023

ഒരു ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ ദാന പദ്ധതിയിലെ ആനുകൂല്യങ്ങൾ 30 ദിവസത്തിനകം ലഭ്യമാക്കും: കൃഷിമന്ത്രി

0
Img 20211209 171745.jpg

പ്രത്യേക ലേഖകൻ.
തിരുവനന്തപുരം :കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം യുവജനങ്ങൾക്ക് കാർഷിക മേഖലയിൽ തൊഴിൽദാന പദ്ധതി പ്രകാരം അംഗങ്ങളായവർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ 30 ദിവസത്തിനകം തീർപ്പാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള അപേക്ഷകളിലും പരാതികളിലും തീർപ്പ് കൽപ്പിക്കുന്നതിന് ജില്ലകൾ തോറും അദാലത്തുകൾ നടത്തുമെന്നും പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും പദ്ധതിയിലെ അംഗങ്ങൾക്ക് മാന്യമായ വരുമാനം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *