കല്‍പ്പറ്റ നഗരസഭ സി.ഡി.എസ്. അഗതി രഹിത കേരളം ഗുണ ഭോക്താക്കൾക്കുള്ള ഭവന നിർമ്മാണം പൂർത്തീകരിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ സി. ഡി. എസ് വിഭാഗം പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് അഗതി രഹിത കേരളം ഗുണഭോക്താകള്‍ക്കുള്ള ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. വീടുകളുടെ താക്കോല്‍ ദാനം ബഹു,: നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അവറുകള്‍ നിര്‍വഹിച്ചു
ചടങ്ങില്‍ നാല് ഭവനങ്ങളുടെയും നിര്‍മ്മാണം ഏറ്റെടുത്ത് പണിപൂര്‍ത്തീകരിച്ച എസ് ടീ വനിത കണ്‍സട്രക്ഷന്‍ ടീം ലീഡര്‍ വിജിത. എസ് ഇവരെ കുടുംബശ്രീ ജില്ലാകോഡിനേറ്റര്‍ സാജിത അവറുകള്‍ മൊമന്റോ നല്‍കി ആദരിച്ചു.
ചടങ്ങില്‍ സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ് സ്വാഗതവും വാര്‍ഡ് കൗണ്‍സിലറും കല്‍പ്പറ്റ നഗരസഭയുടെ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ. പി. മുസ്തഫ അധ്യക്ഷത വഹിക്കുകയും നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ അജിത. കെ. മുഗ്യപ്രഭാഷണവും ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൈനജോയ്, പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ സരോജിനി. ഒ. എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു കൗണ്‍സിലര്‍ മാരായിട്ടുള്ള ആയിഷപള്ളിയാല്‍, സാജിത മജീദ്, റജുല. ടി. കെ, നിജിത സുഭാഷ്, റൈഹാനത്ത്. വി, സുഭാഷ്. പി, ജില്ലാമിഷന്‍ പ്രോഗ്രാം മാനേജര്‍ ബിജോയ്. സി. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു



Leave a Reply