ഹയർ സെക്കൻ്ററി അധ്യാപക പ്രശ്നങ്ങൾ പരിഹരിക്കണം

കോട്ടത്തറ: ഹയർ സെക്കൻററി മേഖലയിലെ അധ്യാപക പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ വ്യക്തത വരുത്തണമെന്ന് കെ പിഎസ് ടി എ കോട്ടത്തറ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.ക്ലാസ്സുകളും വിഷയങ്ങളുടെ പിരീഡുകളും സംബന്ധിച്ച് നവംബറിൽ ആരംഭിച്ച ക്ലാസ്സുകൾ സംബന്ധിച്ച് സർക്കാർ വ്യക്തമായ ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഗസ്റ്റ് ലക്ച്ചർമാരുടെ ശമ്പളം മാറിക്കൊടുക്കാൻ ഉത്തരവുകൾ ലഭിക്കാത്തതിനാൽ അധ്യാപകരും ഓഫീസ് അധികൃതരും ബുദ്ധിമുട്ടുകയാണ്.നവംബർ മാസം കഴിഞ്ഞ് എട്ട് ദിവസമായിട്ടും ഇക്കാര്യത്തിൽ ഉത്തരവുകൾ ഇറങ്ങാത്തതിനാൽ ആശങ്കകൾ നിലനിൽക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.പ്രദീപ് കുമാർ അധ്യക്ഷം വഹിച്ചു.സംസ്ഥാന എക്‌സിക്കുട്ടീവ് അംഗം സുരേഷ് ബാബുവാളൽ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡൻ്റ് ശ്രീജേഷ് ബി നായർ മുഖ്യ പ്രഭാഷണം നടത്തി.ജിഷ എം പോൾ , റഷീദ ടി.എ എന്നിവർ സംസാരിച്ചു. സ്ഥലംമാറി പോകുന്ന നഫീസ ടീച്ചർക്ക് യാത്രയയപ്പ് നൽകി.



Leave a Reply