കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി ശനിയാഴ്ച വയനാട്ടില്‍

കണിയാമ്പറ്റ: സംസ്ഥാനത്ത് ആദ്യമായി ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളിലെ ശാസ്ത്രാഭിരുചിയുള്ള കുട്ടികള്‍ക്കായി ജില്ലാതല ശാസ്ത്ര കോണ്‍ഗ്രസ്സ് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കുട്ടികളിലെ ശാസ്ത്രാന്വേഷണവും വിജ്ഞാനവും വര്‍ദ്ധിപ്പിച്ച് ശാസ്ത്രീയമായ ജീവിത നൈപുണ്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ രൂപീകരിച്ച ശാസ്ത്ര ഭാരതി എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന നൂതനം 2021 പദ്ധതിയുടെ ഭാഗമായാണ് പരിപാടി. വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അഞ്ച് മേഖലകളില്‍ പത്തൊമ്പത് സെമിനാറുകള്‍ അവതരിപ്പിക്കും. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ എണ്‍പതോളം ശാസ്ത്ര പ്രതിഭകള്‍ വിവിധ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കും. ശാസ്ത്ര രംഗത്തെ വിദഗ്ധര്‍ ഓപ്പണ്‍ ഫോറം നയിക്കും. വിദ്യാര്‍ത്ഥികളുടെ അവതരണങ്ങളും ചോദ്യങ്ങളും മറുപടികളും പുസ്തക രൂപത്തിലാക്കി വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്യും. വിവിധ ഏജന്‍സികളുടെ പ്രദര്‍ശന സ്റ്റാളുകളും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നുണ്ട്. ശാസ്ത്രരംഗത്തെ ഉന്നത വിദ്യാഭ്യാസവും തൊഴില്‍ സാദ്ധ്യതകളും രക്ഷിതാക്കള്‍ക്കായി പരിചയപ്പെടുത്തും. 11ന് രാവിലെ 9.30 മുതല്‍ 4.00 വരെ കണിയാമ്പറ്റ നിവേദിത വിദ്യാനികേതന്‍ വിദ്യാലയത്തിലാണ് സമ്മേളനം നടക്കുന്നത്. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിവിഎന്‍ ജില്ലാ അധ്യക്ഷന്‍ കെ. മുരളീധരന്‍ അധ്യക്ഷത വഹിക്കും ബിവിഎന്‍ ജില്ലാ സംയോജകന്‍ വി.ജി. സന്തോഷ്‌കുമാര്‍ സ്വാഗതം പറയും. നരനാരായണ അദൈ്വതാശ്രമം മഠാധിപതി ഹംസാനന്ദപുരി സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്‌കൃതി ബോധ് പരിയോജന അധ്യക്ഷന്‍ ഡോ.പി. ശിവപ്രസാദ് വിഷയാവതരണം നടത്തും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷ സുമതി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രശേഖരന്‍ ജില്ലാ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും. ബിവിഎന്‍ ജില്ലാ സെക്രട്ടറി പി.കെ. ബാലന്‍, വനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി. പൈതല്‍, കണിയാമ്പറ്റ നിവേദിത വിദ്യാനികേതന്‍ പ്രസിഡന്റ് അനന്തന്‍ കാനഞ്ചേരി, കണിയാമ്പറ്റ നിവേദിത വിദ്യാനികേതന്‍ സെക്രട്ടറി പത്മനാഭന്‍, ബിവിഎന്‍ അക്കാഡമിക്ക് കോര്‍ഡിനേറ്റര്‍ ഒ.റ്റി. മോഹന്‍ദാസ്, ബിവിഎന്‍ ജാല്ലാ ശാത്രമേള പ്രമുഖ് വി. ജയപ്രകാശ്, കണിയാമ്പറ്റ നിവേദിത വിദ്യാനികേതന്‍ പ്രധാന അധ്യാപിക പ്രിയ പ്രസാദ്, ശാസ്ത്രഭാരതി കോര്‍ഡിനേറ്റര്‍ ഷൈജ, ജില്ലാ സയന്‍സ് പ്രമുഖ് സുവര്‍ണ്ണ തുടങ്ങിയവര്‍ സംസാരിക്കും. പ്രതസമ്മേളനത്തില്‍ കെ. മുരളീധരന്‍, വി.ജി.സന്തോഷ് കുമാര്‍, പി.കെ.ബാലന്‍, ടി.വി.രാഘവന്‍, വി.ജയപ്രകാശ്, അനന്തന്‍ കാനഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply