കുറുക്കൻമൂലയിൽകടുവയെ കണ്ടത്തി.മയക്ക് വെടിവെച്ച് പിടികൂടാൻ ശ്രമം, പ്രദേശത്ത് നിരോധനാഞ്ജ
✒️ സ്വന്തം ലേഖകൻ
മാനന്തവാടി: ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിനൊടുവിൽ കുറുക്കൻമൂലയിൽ ഭീതി പരത്തിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം .ഇതിനുള്ള ഒരുക്കങ്ങൾ പ്രദേശത്ത് നടക്കുന്നതായി നാട്ടുകാർ പറഞ്ഞു. കുറുക്കന്മൂലയിൽ വളർത്ത് മ്യഗങ്ങളെ കൊന്ന് തിന്ന കടുവയെ കണ്ടത്തി. കൂട് വെച്ച് പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. ചെറൂർ ,കുറുക്കന്മൂല, കാടൻകൊല്ലി, കുറുവാ ഭാഗത്ത് നിരോധനാഞ്ജ. ഇന്നലെ കൂട് എത്തിച്ചിരുന്നു. കുറുക്കൻമൂല മാമ്പള്ളിൽ ജിം എന്നയാളുടെ തോട്ടത്തിലാണ് കടുവ ഉള്ളത് .അതിനിടെ ഇന്നലെ രാത്രിയും കടുവ പശുക്കിടാവിനെ കൊന്നു തിന്നു .
ചെറൂരിൽ മുണ്ടക്കൽ കുഞ്ഞേട്ടന്റെ പശുക്കിടാവിനെയാണ് കടുവ കൊണ്ടുപോയി തിന്നത് . 14 ദിവസത്തിനിടെ 10 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത് .പത്ത് ദിവസത്തിലധികമായി ജനങ്ങൾ പ്രക്ഷോഭത്തിലായിരുന്നു. ഇന്നലെ രാത്രിയും ജനങ്ങളുടെ സമരം തുടർന്നു.
കടുവയെ പിടികൂടാനുള്ള ശ്രമത്തിൻ്റെ ഭാമയി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
Leave a Reply