December 10, 2023

“മ്യൂസിയം ഓഫ് ലവ് ” നാടകത്തിലൂടെ ഹരീന്ദ്രനാഥ് എ. എസ് വയനാടിന്റെ അഭിമാനമാകുന്നു

0
Img 20211210 161026.jpg
ദീപ ഷാജി പുൽപ്പള്ളി.
  പുൽപ്പള്ളി:   മ്യൂസിയം ഓഫ് ലവ് 
എന്ന നാടകത്തിലൂടെ 
സവിശേഷ ശ്രദ്ധ നേടിയിരിക്കയാണ്
ഹരീന്ദ്രനാഥ് വയനാട്.
 വയനാട് ജില്ലയിലെ പുൽപ്പള്ളി,  കാപ്പിസെറ്റ് സ്വദേശിയാണ് ഹരീന്ദ്രനാഥ്.
നടനും, ഹൈദരാബാദ്  (എസ് കേ ഐ എഫ് ടീ, എഫ് ടീ ഐ ഐ  പൂനെ ) ലൂണാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കോഴ്സ് ഡയറക്ടറുമായ : ദേവേന്ദ്രനാഥ ശങ്കരനാരായണന്റെ അനുജനാണ് ഹരീന്ദ്രനാഥ്.
കോഴിക്കോടിന്റെ സ്വന്തം നാടക പ്രവർത്തകനായ ശാന്ത കുമാറിനെ സ്മരണയ്ക്കായി  കോഴിക്കോട് നടത്തിയ ” ശാന്തൻ ഓർമ്മ”  നാടകോത്സവത്തിലാണ് ഹരീന്ദ്രനാഥ് നാടകത്തിലൂടെ തന്റെ അഭിനയ പാടവം തെളിയിച്ചിരിക്കുന്നത്.
 കോവിഡ് പശ്ചാത്തലത്തിൽ അടച്ചു പൂട്ടപ്പെട്ട നാടകവേദികൾ വീണ്ടും സജീവമാകുമ്പോൾ തീയേറ്റർ കൾച്ചറിന്റെ നേതൃത്വത്തിൽ നാടക പ്രവർത്തനങ്ങളെ സജീവമാക്കാൻ ശാന്തൻ ഓർമ്മ മഹോത്സവം കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ചു.
 ഈ മഹോത്സവത്തിൽ ആണ് “മ്യൂസിക് ഓഫ് ലവ്” എന്ന നാടകത്തിലൂടെ ഹരീന്ദ്രനാഥ് തന്റെ മികച്ച പ്രകടനം കാഴ്ചവെച്ച്  ശ്രദ്ധേയനായത്.
 സിവിക് ചന്ദ്രൻ, കൽപ്പറ്റ നാരായണൻ,  വി.ഡി ജയദേവൻ എന്നിവരുടെ മൂന്ന് –  പ്രണയകഥകൾ അടങ്ങുന്ന ” മ്യൂസിക് ഓഫ് ലവ് ന്റെ ദീപവിതാനം നവീൻ രാജും, ആർട്ട്‌ നിതീഷ് പൂക്കോട്ടുമാ ണ് നിർവഹിച്ചിരിക്കുന്നത്.
 വ്യത്യസ്തമായ മൂന്ന് പ്രണയ കവിതകളെ അവതരിപ്പിക്കുന്ന ഈ നാടകത്തിന്റെ പ്രൊഡക്ഷൻ : സാബു കുന്നത്താണ് നിർവഹിച്ചിരിക്കുന്നത്.
 ഹരീന്ദ്രനാഥി നോടൊപ്പം പ്രധാനകഥാപാത്രങ്ങളെ പ്രിയ,  ശ്രീജിത്ത്, അപർണ,  ശിവകാശി, ഗാർഗി ഗംഗൻ, ആൻവിത വിപിൻ, എന്നിവരും അഭിനയിക്കുന്നുണ്ട്.
 ഈ നാടകത്തിന്റെ  കവിത അവതരണം എമിൽ മാധവിയാണ് നടത്തുന്നത്.
 കോഴിക്കോട് സാമൂതിരി സ്കൂളിൽ അധ്യാപകനായ ഹരീന്ദ്രനാഥി ന്റെ ഭാര്യ, സ്വപ്നയും അതേ സ്കൂളിൽ അധ്യാപികയാണ്.
 കാപ്പിസെറ്റ് ശങ്കരനാരായണന്റെയും  ദേവയാനിയുടെ യും ( മുൻ ബത്തേരി ബ്ലോക്ക് മെമ്പർ ) ദമ്പതികളുടെയും മകനാണ് ഹരീന്ദ്രനാഥ് A. S.
 വിദ്യാർത്ഥിയായ ഋതുനന്ദ യാണ് ഏകമകൾ.
 സീരിയൽ-സിനിമ മേഖലയിൽ പ്രശസ്തനായ ജേഷ്ഠൻ ദേവേന്ദ്രനാഥ്‌ ശങ്കരനാരായൻ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയപ്പോൾ , നാടകത്തിലൂടെ മികവുപുലർത്തുന്ന ഹരീന്ദ്രനാഥും വയനാടിന്റെ 
നാടക സംസ്കാരീക ചരിത്രത്തിൽ നേർസാക്ഷ്യമാവുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *