ലോക പർവ്വത ദിനാചരണം നടത്തി

ബത്തേരി: ലോക പർവ്വത ദിനത്തോടനുബന്ധിച്ച് സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെൻ്റർ (പൂമല, ബത്തേരിയും) സംയുക്തമായി വയനാട് വന്യജീവി സങ്കേതത്തിലെ കല്ലുമുക്കിൽ വെച് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ഷീന കളപ്പുരക്കൽ (മെമ്പർ നൂൽപുഴ ഗ്രാമപഞ്ചായത്ത് ) ഉദ്ഘാടനം ചെയ്തു. ബത്തേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത് കുമാർ പർവ്വത ദിന പ്രധാന്യത്തെ പറ്റി വിശദീകരണം നൽകി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ. എ ബാബു അധ്യക്ഷനായി. ടി. സുരേഷ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സ്വാഗതം പറഞ്ഞു.പി. എ വിനയൻ ഫേൺസ് വയനാട് ക്ലാസ്സ് എടുത്തു .പ്രിൻസിപ്പാൾ ഡോ. എസ്. സുമ മോൾ, മിനി .എ (അസി: പ്രഫസർ ) സുധീർ ബാബു (അസി: പ്രഫസർ ) എ. റോഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്നിവർ സംസാരിച്ചു.



Leave a Reply