പൂർവ വിദ്യാർത്ഥി സംഗമവും പുസ്തക പ്രകാശനവും നടത്തി

പുൽപ്പളളി: പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻ്ററി സ്കൂൾ 2001-2002 ഹ്യുമാനിറ്റീസ് ബാച്ചിൻ്റെ പൂർവ വിദ്യാർഥി സംഗമവും പുസ്തക പ്രകാശനവും നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയായ മഞ്ജു പുത്തൻകാട് രചിച്ച 'ഒരിക്കൽക്കൂടി നീയെൻ്റെ വേനലാകുക' കവിതാ സമാഹാരം സാഹിത്യകാരനും അധ്യാപകനുമായ ഷാജി പുൽപ്പള്ളി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലീപ് കുമാറിന് നൽകി പ്രകാശനം ചെയ്തു. സി കെ അനുമോൻ അധ്യക്ഷനായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി, സ്കൂൾ മാനേജർ കെ ആർ ജയറാം, ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ്, ഡോ. ജോഷി മാത്യു, വി ജി ദിനേശ്കുമാർ, ഗ്രാമപഞ്ചായത്തംഗം സിന്ധു സാബു, സബി അഗസ്റ്റിൻ, സുധ എസ്, സി ആർ പ്രദീപ് കുമാർ, സുജേഷ് ചന്ദ്രൻ , അനിൽ കുറ്റിച്ചിറ, ഷിൻ്റോ, പി എ ബീന, ശ്രീദേവി വി ജി, വിജിത്ത് സദാശിവൻ, ജോബിഷ്, അനീഷ്, സിനി മാത്യം, സിനി കെവി, മഞ്ജു പുത്തൻകാട് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഷാജി പുൽപ്പള്ളി, അനിൽ കുറ്റിച്ചിറ, മഞ്ജു പുത്തൻകാട് എന്നിവരെയും പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ അധ്യാപകരെയും ആദരിച്ചു.



Leave a Reply