April 26, 2026

കൂട്ടിലാക്കും വരെ ശ്രമിക്കും: കടുവക്കായി മൂന്നാമത്തെ കൂടൊരുക്കുന്നു

0
IMG_20211212_125354.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തുടർച്ചയായി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കുറുക്കൻമൂലയിലെ കടുവയെ കൂട്ടിലാക്കി പിടികൂടാൻ മൂന്നാമത്തെ കൂടും ഒരുങ്ങുന്നു.  
15 ദിവസത്തിനുള്ളിൽ 12 മൃഗങ്ങൾ കടുവയുടെ ആക്രമണത്തിനിരയാക്കി. ഏറ്റവും ഒടുവിൽ ഇന്നലെ രാത്രി കാടൻകൊല്ലിയിൽ വരകിൽ സുരേഷിൻ്റെ മൂരികിടാവിനെയാണ് കടുവ ആക്രമിച്ചത് .
15 ദിവസമായിട്ടും കടുവയെ പിടികൂടാൻ കഴിഞ്ഞില്ല. മാനന്തവാടി നഗരസഭയിലെ ചെറൂർ, കുറുക്കൻമൂല, കാടൻകൊല്ലി, കുറുവ എന്നീ ഡിവിഷനുകളിലായി പതിനായിരത്തോളം ആളുകൾ ആശങ്കയിൽ. ഇതോടകം 12 വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടു. 
നാലായിരത്തോളം ആളുകൾക്കും ആയിരക്കണക്കിന് വളർത്തുമൃഗങ്ങൾക്കും നേരിട്ട് ഭീഷണിയായി രണ്ട് ആഴ്ചയായി കടുവയുടെ സാന്നിധ്യം തുടരുകയാണ്.
രാത്രി തീ കൂട്ടിയും വീടിന് ചുറ്റും ലൈറ്റ് ഇട്ടും 'ഉച്ചത്തിൽ പാട്ട് വെച്ചും കുടുംബ സമ്മേതം ഉറക്കം ഒഴിച്ചുള്ള കാത്തിരിപ്പിലാണ് നാട്ടുകാർ.
കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കുട്ടുകൾ സ്ഥാപിച്ചെങ്കിലും പലയിടങ്ങളിലായി കറങ്ങുന്ന കടുവ കൂട്ടിലാകാതായതോടെയാണ് മൂന്നാമത്തെ കൂട് ഒരുക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *