May 8, 2024

ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും വയനാടിന്റെ ആദരവ്

0
Img 20211212 125737.jpg
 

  കൽപ്പറ്റ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സി.ഡി.എസ് ജനറൽ ബിപിൻ റാവത്തിനും ഭാര്യക്കും സൈനികർക്കും അന്ത്യഞ്ജലി അർപ്പിച്ച് കൽപ്പറ്റയിൽ നൂറ്റിയൊന്ന് ദീപങ്ങൾ തെളിയിച്ചു. വയനാട് ചേംബർ ഓഫ് കൊമേഴ്‌സാണ് അനുസ്‌മരണ ചടങ്ങു സംഘടിപ്പിച്ചത്. കൽപ്പറ്റ ചേംബർ ആസ്ഥാനത്തിനു മുന്നിൽ സജ്‌ജമാക്കിയ പ്രത്യേക വേദിയിൽ ജനറൽ റാവത്തിനും ധീര ജവാന്മാർക്കും ആദരവ് പ്രകടിപ്പിച്ചു കൊണ്ടാണ് നൂറ്റിയൊന്ന് മെഴുകുതിരികൾ തെളിയിച്ചത്. ദേശ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ദീപംങ്ങൾ തെളിയിച്ച ശഷം നൂറ്റിയൊന്ന് വെളുത്ത പൂക്കൾ റാവത്തിന്റെ ഛായാപടത്തിനു മുന്നിൽ സമർപ്പിച്ചു.  
കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതുടി അനുസ്മരണ സമ്മേളനം ഉല്ഘാടനം ചെയ്തു.വയനാട് ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ് ആമുഖ പ്രഭാഷണം നടത്തി. ചേംബർ പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷനായ .ചടങ്ങിൽ എക്സ് സർവീസ് സംഘടനയുടെ ജില്ലാ നേതാവ് ഉണ്ണികൃഷ്ണൻ , ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സദാന്ദൻ , ഉത്തരമേഖലാ കൺവീനർ ആനന്ദ ബോസ് , സി.പി.എം ഏരിയ സെക്രട്ടറി ഹാരീസ് , , മുൻസിപ്പൽ കൗൺസിൽ അംഗം വിനോദ്‌കുമാർ , ചേമ്പർ ഭാരവാഹികളായ വീരേന്ദ്രകുമാർ, വർഗീസ് , ബേബി നിരപ്പാത്ത്, ഡഗ്ലസ് ഡിസിൽവ ,ശ്രീനിവാസൻ , അശോക് കുമാർ ബേബി പാറ്റാനി, അനീഷ് ഡേവിഡ് എന്നിവർ സംസാരിച്ചു. 
ഇന്ത്യൻ സേനക്ക് പുതിയ മുഖവും കരുത്തും നൽകിയ ധീര സൈനീക മേധാവിയുടെ വിയോഗത്തിൽ വയനാടൻ ജനതയും പങ്കു ചേരുന്നുവെന്ന് അനുസ്മരണ സമ്മേളനം അറിയിച്ചു. 
കൂടുതൽ വിവരങ്ങൾക്ക് : മിൽട്ടൺ ഫ്രാൻസീസ് (സെക്രട്ടറി ) -6282539832
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *