ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും നടത്തി

തോണിച്ചാൽ: തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കെ.സി.വൈ.എം., മിഷൻ ലീഗ്, മാതൃസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും നടത്തി. ഹോമിയോപ്പതി വകുപ്പ് വയനാട് ജില്ല മൊബൈൽ സ്‌പെഷ്യലിറ്റി ക്ലിനിക്കിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 86 പേർ പങ്കെടുത്തു. ക്യാമ്പിൽ രക്തപരിശോധനയും മറ്റ് രോഗങ്ങൾക്ക് ചികിത്സയും പ്രതിരോധ മരുന്ന് വിതരണവും നടത്തി. ജില്ല മൊബൈൽ സ്‌പെഷ്യലിറ്റി ക്ലിനിക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷാജൻ എം പണിക്കർ, ഡോ.മുബീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വാർഡ് മെമ്പർ ലിസ്സി ജോൺ,ആശവർക്കർ ലിസി ജോൺസൻ,മാതൃവേദി അനിമേറ്റർ സി. എലിസബത്ത് എസ്. കെ.ഡി,കൈക്കാരന്മാർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.



Leave a Reply