April 26, 2026

മാനന്തവാടി – കൈതയ്ക്കൽ റോഡുപണി ഉടൻ പൂർത്തിയാക്കണം – മനുഷ്യാവകാശകമ്മീഷൻ

0
IMG_20211214_142231.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി – കൈതയ്ക്കൽ റോഡു നവീകരണ പ്രവൃത്തി കരാർ കാലാവധി കഴിഞ്ഞും അനിശ്ചിത
മായി നീണ്ടു പോകുന്നതിനാൽ നാട്ടുകാർ വലിയ ദുരിതത്തിലാണെന്നും ഇക്കാര്യത്തിൽ ഇടപെട്ട് പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്നും കേരള റോഡ് ഫണ്ട് ബോർഡ് സി.ഇ. ഒ. സാംബശിവറാവുവിന് മനഷ്യാവകാശകമ്മീഷൻ നിർദ്ദേശം നൽകി. പ്രദേശവാസിയും റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹിയുമായ റിട്ട. അദ്ധ്യാപകൻ ബാബു ഫിലിപ്പ് കുടക്കച്ചിറ നൽകിയ പരാതിയിൽ കെ.ആർ.എഫ്.ബി. അസി.എക്സി.എഞ്ചിനീയർ ശ്രീ. ഷാനിത്തിനെ വിളിച്ചു വരുത്തി വിശദീകരണം കേട്ടതിന് ശേഷമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം ജസ്റ്റിസ് ബൈജുനാഥ് ഉത്തരവിട്ടത്. വയനാട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിംററിംഗിൽ പ്രസ്തുത റോഡു പ്രവർത്തി അനിശ്ചിതമായി നീണ്ടു പോവുന്നതിൽ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *