‘ഓട്ടിസം ഇന്‍റര്‍വെന്‍ഷന്‍’ നിഷ് വെബിനാര്‍ ശനിയാഴ്ച

'
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തി വരുന്ന പ്രതിമാസ നിഡാസ് പരിപാടിയില്‍ ഡിസംബര്‍ 18 ശനിയാഴ്ച 'ഓട്ടിസം ഇന്‍റര്‍വെന്‍ഷന്‍: മനസ്സിലാക്കേണ്ട കാര്യങ്ങള്‍' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടക്കും.
ഗൂഗിള്‍ മീറ്റിലൂടേയും യൂട്യൂബിലൂടേയും രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കുന്ന വെബിനാറില്‍ തത്സമയം പങ്കെടുക്കാം. നിഡാസിൻ്റെ അറുപത്തിയൊന്നാം പതിപ്പിന് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ കിഡ്സ് ഇന്‍റഗ്രേറ്റഡ് ന്യൂറോളജി ആന്‍ഡ് ഡവലപ്മെന്‍റ് സെന്‍ററിലെ പീഡിയാട്രിക് സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റ് ഡോ. മരിയ ഗ്രേസ് ട്രീസ നേതൃത്വം നല്‍കും.
സെമിനാറിന്‍റെ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി http://nidas.nish.ac.in/be-a-participant/ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nidas.nish.ac.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9447082355.



Leave a Reply