മണ്ണറിഞ്ഞ് അധ്വാനിക്കാൻ വിദ്യാർത്ഥികൾ പ്രാപ്‌തരാകുക:പത്മശ്രീ ചെറുവയൽ രാമൻ
പനമരം: ഓരോ ക്യാമ്പസിലെയും, പരിസരത്തെയും തരിശുഭൂമി കണ്ടെത്തി ജൈവ പച്ചക്കറി കൃഷിയും, ഫലവൃക്ഷത്തോട്ടങ്ങളും നിർമ്മിക്കുകയും, മണ്ണറിഞ്ഞ് അധ്വാനിക്കാൻ വിദ്യാത്ഥികൾ പ്രാപ്തരാകുകയും ചെയ്യണമെന്ന് പത്മശ്രീ ചെറുവയൽ രാമൻ പറഞ്ഞു. പനമരം ബദറുൽ ഹുദാ ക്യാമ്പസിൽ സംഘടിപ്പിച്ച ജെൻ ഗ്രീൻ പരിസ്ഥിതി ദിന പരിപാടി ഊഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളിൽ പ്രകൃതി സൗഹൃദ ജീവിത ശൈലി പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വി ആർ ജെൻ ഗ്രീൻ എന്ന പ്രമേയത്തിൽ വിപുലമായ ഹരിത പദ്ധതികൾക്കാണ് ക്യാമ്പസിൽ തുടക്കമായത്.
പരിസ്ഥിതി സൗഹൃദ മത്സരം സംഘടിപ്പിച്ചു പരിപാടിയിൽ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അദ്ധ്യക്ഷത വഹിച്ചു, മാനേജർ നസീർ കോട്ടത്തറ ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് ശാഫി നൂറാനി, ഹാഫിള് അഫീഫ് സഖാഫി, ഹാഫിള് ഉമർ ഫാറൂഖ് സഖാഫി, ഹസറത്ത് മുഹമ്മദ് ആലം നേപ്പാൾ എന്നിവർ സംബന്ധിച്ചു.





Leave a Reply