പോരൂർ ഗവ. എൽ.പി സ്കൂ ളിൽ ലൈബ്രറി ശാക്തീകരണം -പുസ്തക ശേഖരണം ,പതിപ്പുകൾ എന്നിവ ഉദ്ഘാടനം ചെയ്തു

മുതിരേരി: പോരൂർ ഗവ. എൽ.പി സ്കൂ ളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം, ലൈബ്രറി ശാക്തീകരണം -പുസ്തക ശേഖരണം, പതിപ്പുകൾ എന്നിവയുടെ ഉദ്ഘാടനം 'മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് കെ ഷബിത ടീച്ചർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ മനോഷ് ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപകൻ രമേശൻ ഏഴോക്കാരൻ സ്വാഗതവും ഷോബി ആൻറണി നന്ദിയും പറഞ്ഞു. പി ടീ എ പ്രസിഡണ്ട് .മനോജ്, എം പി ടീ എ പ്രസിഡണ്ട് നിമിഷ, ജിഷ ടീച്ചർ, സൗമ്യ ടീച്ചർ സ്കൂൾ ലീഡർ അലിൻ്റ ബിജു എന്നിവരും സംസാരിച്ചു. രക്ഷിതാക്കളിൽ നിന്നും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക സമാഹരണം നടത്തി. കുട്ടികൾ തയ്യാറാക്കിയ വിവിധ പതിപ്പുകളുടെ പ്രകാശനവും നിർവ്വഹിച്ചു. ഇംഗ്ലീഷ് ക്ലബ്, വായനാ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. തുടർന്ന് കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.



Leave a Reply