April 25, 2026

പി.ടി. തോമസ് എംഎൽഎ അന്തരിച്ചു

0
IMG_20211222_121223.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസ് (70) അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.
കെ.പിസിസി വർക്കിങ് പ്രസിഡന്റാണ്. തൊടുപുഴ മണ്ഡലത്തിൽനിന്ന് രണ്ട് തവണ എംഎൽഎയായി. ഇടുക്കി എം.പിയും ആയിരുന്നു. പരിസ്ഥിതി വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ – ശ്രദ്ധേയനായ നേതാവായിരുന്നു പി.ടി., തോമാസ്
  ഗാഡ്ഗിൽ വിഷയത്തിൽ സ്വീകരിച്ച നിലപാട് പാർട്ടിയിൽ പോലും കാര്യമത്ര സ്വീകാര്യമായിരുന്നില്ല. 
പാർട്ടിക്ക് പുറത്ത് പ്രത്യേകിച്ചും പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ഏറെ സ്വീകാര്യനായിരുന്നു 
പി.ടി. തോമസ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *