May 18, 2024

സുഗതകുമാരി പുരസ്ക്കാരം മാനികാവ് സ്ക്കൂളിന്

0
Img 20211222 122037.jpg

ബത്തേരി:കേരളത്തിൽ പാരിസ്ഥിതിക അവബോധത്തിനു വിത്തുപാകിയ മഹാകവി സുഗതകുമാരി ടീച്ചറുടെ സ്മരണക്കായി വയനാട് പ്രകൃതിസംരക്ഷണ സമിതിയും ഹ്യൂം സെന്റർ ഫോർ ഇക്കോളജിയും ചേർന്ന് ഏർപ്പെടുത്തിയ വയനാട്ടിലെ മികച്ച പ്രകൃതി സൌഹൃദ വിദ്യാലയത്തിനുള്ള പുരസ്ക്കാരം മാനികാവ് എൻ എ എ .യു.പി.സ്കൂളിന് ലഭിച്ചു. സുഗതകുമാരി ടീച്ചറുടെ ഒന്നാം ചരമവാർഷിക ദിനമായ ഡിസംബർ 23 വ്യാഴാഴ്ച കാലത്ത് 10.30 ന് സ്ക്കൂൾ അങ്കണത്തിൽ ചേരുന്ന വിദ്യാത്ഥികളുടെയും രക്ഷിതാക്കളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും യോഗത്തിൽ മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ സ്കൂളിന് സമർപ്പിക്കും. സുഗതകമാരിയുടെ പ്രകൃതിക്കവിതകളുടെ ആലാപനവും സ്മാരക പ്രഭാഷണവും ഉണ്ടാകും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സ്ക്കൂളിനെ പ്രകൃതി സൌഹൃദ അന്തരീക്ഷത്തിൽ നിലനിർത്തിയതും സ്കൂൾ അങ്കണം നാടൻ മരത്തെകളും മുളയും അടക്കമുള്ള വൃക്ഷവചം കൊണ്ട് നിബിഡമാക്കിയതും മുൻ നിർത്തിയാണ് പുരക്കാരം.
ഡോ.സുമാവിഷ്ണുനാഥ് സ്മാരക പ്രഭാഷണം നടത്തും. അഡ്വ.പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *