December 8, 2023

‘ലക്ഷദ്വീപ് കാഴ്ചകൾ’ പ്രകാശനം ചെയ്തു.

0
Img 20211223 172709.jpg
പാലക്കാട്: രവി തൈക്കാടിൻ്റെ യാത്രാ വിവരണമായ 'ലക്ഷദ്വീപ് കാഴ്ചകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ധോണി ലീഡ് കോളേജിൽ വച്ച് നടന്നു.
 കോങ്ങാട് എം എൽ എ അഡ്വ.ശാന്തകുമാരി, വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.പി മുരളിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. 
പാലക്കാടിലെ കലാ- സാംസ്കാരിക-നാടക രംഗങ്ങളിൽ തിളങ്ങി നില്ക്കുന്ന പ്രതിഭയാണ് രവി തൈക്കാടെന്നും മനുഷ്യരെ മനസ്സിലാക്കുന്ന പച്ചയായ മനുഷ്യരുടെ നാടായ ലക്ഷദ്വീപിൽ എത്തിയ അദ്ദേഹം അത് പുസ്തകത്തിലൂടെ ദൃശ്യാവിഷ്കരിച്ചിരിക്കുകയാണ്. 
ഇതു പോലെ നമ്മിൽ മറഞ്ഞു കിടക്കുന്ന ശേഷിപ്പുകൾ പ്രകടിപ്പിക്കുമ്പോഴാണ് ഓരോ വ്യക്തികളും സാംസ്കാരിക ശേഷിയുള്ളവരാകുന്നതെന്ന് ശാന്തകുമാരി എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
 യാത്രാവിവരങ്ങൾക്കുപരി കവിത, കഥകൾ പോലുള്ള സാഹിത്യ സമാഹാരങ്ങൾ നമ്മുടെ സമൂഹം പ്രോത്സാഹിപ്പിക്കണമെന്നും അവർ കൂട്ടി ചേർത്തു. 
നാം ചെയ്യുന്ന യാത്രകൾ ഇത്തരത്തിൽ ദൃശ്യാവിഷ്കരിക്കുകയും മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കുകയും ചെയ്യണമെന്നും സാഹിത്യ സംഭാവനകളിൽ തങ്ങൾക്ക് കഴിയുന്ന രീതിയിൽ പ്രകടിപ്പിക്കുവാൻ മടിക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. അവസരങ്ങളിൽ സമ്പന്നമാണെങ്കിലും അത് പ്രകടിപ്പിക്കുവാനും സാധിക്കണം. അറബിക്കടലിൻ്റെ അങ്ങേ അറ്റത്തുള്ള തുരുത്തായാണ് നമുക്കേവർക്കും ലക്ഷദീപിനെ കാണാൻ കഴിയുന്നത്.
സഞ്ചാരികൾക്ക് ഇത്തരത്തിലുള്ള യാത്രാവിവരണം അവിടേക്ക് സന്ദർശിക്കുവാനുള്ള ത്വര കൂടി നല്കുന്നതായി അദ്ധ്യക്ഷത വഹിച്ച ഡോ തോമസ് ജോർജ്ജ് പറഞ്ഞു.
രവി തൈക്കാടിൻ്റെ ലക്ഷദ്വീപ് യാത്രയ്ക്കൊപ്പം ലീഡ് കോളേജ് പ്രിൻസിപ്പൽ ഡോ.തോമസ് ജോർജ്ജും സഹയാത്രികനായിരുന്നു.
ലൈബ്രറി കൗൺസിലർ സംസ്ഥാന എക്സിക്യൂട്ടീവ് വി.കെ ജയപ്രകാശ്, മാധ്യമ പ്രവർത്തകൻ പട്ടത്താനം ശ്രീകണ്ഠൻ, ടാപ്പ് പ്രസിഡൻ്റ് വി.രവീന്ദ്രൻ, 
സെക്രട്ടറി എം എസ് ദാസ് മാട്ടുമന്ത, 
തപസ്യ പ്രസിഡൻ്റ് വിപിൻ ചന്ദ്രൻ, നാടക സംഘം കൺവീനർ ശൈലരാജ്,
സുജാത വിജയൻ, സാഹിത്യകാരൻ എ കെ വത്സലൻ എന്നിവരും കോളേജ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. 
കെ രാജീവൻ സ്വാഗതവും ഹരിഗോകുൽദാസ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *