April 20, 2024

തിരുനെല്ലി ക്ഷേത്രം ആതുരസേവന രംഗത്തേക്ക്

0
Img 20211229 072134.jpg

തിരുനെല്ലി:മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീ തിരുനെല്ലി ദേവസ്വം ആതുരസേവന രംഗത്തേക്ക് കടക്കുന്നു.വനത്താലും വന്യമൃഗങ്ങളാലും എല്ലാം കൊണ്ടും ഒറ്റപ്പെട്ട് കിടക്കുന്ന തിരുനെല്ലി മേഖലയിലെ രോഗികൾക്ക് ആശുപത്രിയുമായി ബന്ധപ്പെടാനുളള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ദേവസ്വം  ആംബുലൻസ് വാങ്ങുവാൻ തീരുമാനിച്ചു.പ്രദേശത്തെ പാവപ്പെട്ട ആദിവാസികൾ  ഉൾപ്പെടെയുളള ജനങ്ങൾക്ക് ഇത്  ഏറെ ഉപകരപ്രദമാകും.തിരുനെല്ലി ദേവസ്വത്തിന്റെ ഈ തീരുമാനം  മലബാർ ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്.രോഗികളെ കൃത്യസമയത്ത് ബന്ധപ്പെട്ട ആശുപത്രികളിൽ എത്തിക്കാൻ കഴിയാത്തതിനാൽ നിരവധി പേർ മരണപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.പലർക്കും ഏക ആശ്രയം  ബസ് സർവീസാണ്. അതാകട്ടെ കൃത്യമായി ഉണ്ടാകാറില്ല.ടാക്സി കിട്ടാനും ബുദ്ധിമുട്ട്.സാമ്പത്തകമായി പിന്നോക്കം നിൽക്കുന്നവരാണ് ഈ മേഖലയിലെ ആദിവാസികൾ ഉൾപ്പെടെയുളളവർ. ഇത്തരമൊരു സാഹചര്യത്തിലാണ് തിരുനെല്ലി ദേവസ്വം ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചത്.ആംബുലൻസിനായി  തിരുനെല്ലി ദേവസ്വം നേരിട്ടാണ് സംഭാവന സ്വീകരിക്കുന്നത്. ഇതിനുള്ള തുടക്കമെന്ന നിലയിൽ തിരുനെല്ലി ദേവസ്വം മുൻ മാനേജർ എം.വിജയൻ തന്റെ പെൻഷന്റെ ഒരു ഭാഗം മലബാർ ദേവസ്വം ബോർഡിന് കൈമാറി.കഴിഞ്ഞ ദിവസം തിരുനെല്ലിയിൽ നടന്ന ചടങ്ങിൽ വച്ച് മലബാർ ദേവസ്വം ബോർഡ്  പ്രസിഡന്റ് എം.ആർ.മുരളി മുഖേനെ തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.സി.സദാനന്ദന് തുക കൈമാറി.ആംബുൻസ് വാങ്ങുവാനുളള സംഭാവനകൾ സംബന്ധിച്ച് ദേവസ്വം ബോർഡുമായി ബന്ധപ്പെടാമെന്ന് എക്സിക്യൂട്ടീവ് ഒാഫീസർ  കെ.സി.സദാനന്ദൻ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് :8547336201
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news