താറാവ് ഉലത്തിയത്.

തയ്യാറാക്കിയത്
ഗീത വിജയൻ.
ബത്തേരി .
ചേരുവകൾ
1. താറാവ്
2. ഗരം മസാല ഒരു ചെറിയ
സ്പൂൺ ,മഞ്ഞൾ പൊടി
അര സ്പൂൺ, മുളക്
പൊടി 4 ചെറിയ
സ്പൂൺ. ഉപ്പ്
പാകത്തിന്
3. വെളിച്ചെണ്ണ 4 വലിയ
സ്‌പൂൺ.
4 കടുക് ഒരു നുള്ള് .
ജീരകം ഒരു നുള്ള്.
കറിവേപ്പില 4 ഇതൾ.
5. ഇഞ്ചി നീളത്തിൽ
അരിഞ്ഞത് ഒരു വലിയ
സ്പൂൺ. വെളുത്തുള്ളി
ഒന്നര കുടം അരിഞ്ഞത്.
ചുവന്ന ഉള്ളി 300 ഗ്രാം .
6. കുരുമുളക് ചതച്ചത്
ഒന്നര സ്പൂൺ.
തയ്യാറാക്കുന്ന വിധം.
താറാവ് കഷ്ണങ്ങളാക്കി
രണ്ടാമത്തെ ചേരുവ ചേർത്ത് പ്രഷർ കുക്കറിൽ
നന്നായി വേവിക്കണം.
ചീന ചിട്ടയിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിച്ച ശേഷം
അഞ്ചാം ചേരുവ ചേർത്ത്
നന്നായി വഴറ്റുക.
ഇതിലേക്ക് വേവിച്ച താറാവ് കഷ്ണങ്ങൾ
ചേർത്തിക്കുക. പാകത്തിന് കുറുകി വരും
വരെ .
ശേഷം ചതച്ച
കുരുമുളകും കറിവേപ്പിലയും ചേർത്തിളക്കി വെച്ച് വാങ്ങി വെക്കുക.



Leave a Reply