അമ്പലവയലിലെ മുഹമ്മദിന്റെ കൊലപാതകത്തില്‍ ആരോപണവുമായി ഭാര്യ

അമ്പലവയൽ:അമ്പലവയലിലെ മുഹമ്മദിന്റെ കൊലപാതകത്തില്‍ ആരോപണവുമായി ഭാര്യ
രംഗത്തെത്തി.
പെണ്‍കുട്ടികള്‍ക്ക് കൊല നടത്താൻ കഴിയില്ലെന്ന്
അവർ വ്യക്തമാക്കി.
കൃത്യം നടത്തിയത് കുടുംബത്തിലെ മറ്റ് ചിലരാണെന്നും അവര്‍ ആരോപിച്ചു.
'മക്കള്‍ ഇത് ചെയ്യൂല. പെണ്‍കുട്ടികള്‍ക്ക് ഇത് ചെയ്യാന്‍ കഴിയൂല. .
ആര് പറഞ്ഞാലും ഞാന്‍ ഇത് സമ്മതിക്കില്ല. ആങ്ങളയും മോനും കൂടിയാണ് ഇത് ചെയ്‌തത് എന്നിട്ട് ഞങ്ങളാണ് ചെയ്തതെന്ന് മക്കളെക്കൊണ്ട് പറയിപ്പിച്ചതാണ് .
എന്നാല്‍ ഓന് പുറത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്യാലോ'-
മുഹമ്മദിന്റെ ഭാര്യ മാധ്യമങ്ങളോട് വ്യക്തമാക്കി.
കേസില്‍ മുഹമ്മദിന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമാണ് പിടിയിലായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്തി, കൊലപാതക വിവരം ഏറ്റുപറഞ്ഞത്.
വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഈ ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ കേസ് പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്.



Leave a Reply