November 6, 2026

വന്യമൃഗ ആക്രമണത്തിൽ പൊറുതിമുട്ടി കണിയാരം പ്രദേശവാസികൾ

0
IMG_20220301_133738.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കണിയാരം : വന്യമൃഗ ആക്രമണത്തിൽ പൊറുതിമുട്ടി കണിയാരം പ്രദേശവാസികൾ. കണിയാരം അണക്കെട്ട് ഭാഗത്ത്‌ വലർത്തു മൃഗങ്ങൾക്ക് നേരെ തുടർച്ചയായി വന്യ മൃഗം ആക്രമണം നടക്കുന്നു.കഴിഞ്ഞ ദിവസം പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടെത്തി.
 പുത്തൻപുരക്കൽ സജീവന്റെ ഒരു വയസുള്ള പശുക്കിടാവിനെയാണ് ഇന്നലെ രാത്രി വന്യ മൃഗം ആക്രമിച്ചു കൊന്നത്. നേരത്തെയും ഈ പ്രദേശത്ത് വളർത്ത് മൃഗങ്ങൾക്ക് നേരെ വന്യ ജീവി ആക്രമണം നടന്നിരുന്നു.
നേരത്തെ കുഴിയാനിമറ്റത്തിൽ സ്‌കാറിയായുടെ ആടിനെ കൊല്ലുകയും ലീല പുരുഷോത്തമന്റെ ആടിനെ ആക്രമിച്ച് അവശ നിലയിലാക്കുകയും ചെയ്തിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥരും വേറ്റിനറി സർജനും സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുന്നു.
പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയോടെയാണ് കഴിയുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *