April 25, 2024

സാമൂഹ കൂട്ടായ്മകളിൽ സ്വാധീനം ഉറപ്പിക്കാൻ സി.പി. എം

0
Img 20220302 183306.jpg
റിപ്പോർട്ട്‌ : സി.ഡി. സുനീഷ്
കൊച്ചി : പാർട്ടിയിൽ ചേർന്നു നിന്നില്ലെങ്കിലും ഇടതുപക്ഷ മുന്നണിയുടെ കൂടെ എല്ലാ സമൂഹ കൂട്ടായ്മകളേയും ചേർത്തു നിർത്താൻ പാർട്ടി പരിപാടി വരുന്നു.
ഉത്സവ കമ്മറ്റികൾ മുതൽ 
റസിഡൻസ് അസോസിയേഷൻ വരെയുള്ള  കൂട്ടായ്മകളെ കൂടെ നിന്ന് പ്രവർത്തിക്കാൻ ആണ് അം‌ഗങ്ങൾക്ക് നിർദ്ദേശം വരുന്നത്. 
കമ്യൂണിസ്റ്റ് വിരുദ്ധർ നടത്തിയ  പ്രതിരോധങ്ങളെ അതിജീവിച്ച് ഭരണ തുടർച്ച ഉണ്ടായെങ്കിലും ബഹുജനാടിത്തറ വളർത്താൻ ആകാത്തത് പോരായ്മയായി പാർട്ടി 
കണക്കാക്കുന്നു.
സ്ഥിരം ശത്രുക്കളെ വെച്ച് 
പ്രവർത്തിക്കുന്ന രീതി മാറിയേ തീരൂ.
വർഗ്ഗ ബഹുജന സംഘടന രംഗത്ത് ഉൾകൊള്ളിക്കാൻ പറ്റുന്നവരെ ചേർത്ത് നിർത്തണം.
പാർട്ടി സഖാക്കൾക്ക് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ മാറ്റം 
ഉണ്ടാകണം. 
ആഗോള മൂലധനവും
സ്വകാര്യ നിക്ഷേപവും അവർക്ക് വേണ്ടിയുള്ള 
സാങ്കേതിക വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിക്കണം എന്ന പരാമർശം സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നയ വ്യതിയാനത്തിൻ്റെ സൂചനയാണ്.
ആധുനീക നവ കേരള നിർമ്മിതിക്കായി അടിസ്ഥാന നയ സമീപനങ്ങളിൽ വ്യതിചലിക്കേണ്ടി വരുമെന്ന സൂചനകൾ നൽകുന്ന റിപ്പോർട്ടിൻമേൽ നടക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്:
ഇന്നത്തെ സാഹചര്യത്തിൽ എല്ലാ മൂലധനങ്ങളേയും 
നാടിൻ്റെ വിശാല താത്പര്യങ്ങൾ സംരംക്ഷിച്ച് സമാഹരിച്ച് നവകേരളം സൃഷ്ടിക്കാനാണ് പാർട്ടി 
ചുവട്  വെക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *