June 23, 2026

ജലജീവൻ മിഷൻ ടാപ്പ് കണക്ഷൻ ഉദ്ഘാടനം ചെയ്തു

0
IMG_20220302_204132.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക :  ജലജീവൻ മിഷൻ വഴി കേരള വാട്ടർ അതോറിറ്റി എടവക ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഗാർഹിക ശുദ്ധജല ടാപ് കണക്ഷൻ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു. വീട്ടിച്ചാൽ നാല് സെൻ്റ് കോളനിയിൽ നടന്ന ചടങ്ങിൽ
വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.
രണ്ടായിരത്തി ഇരുപത്തിനാലോടെ ജലജീവൻ മിഷൻ വഴി അവശേഷിക്കുന്ന നാലായിരത്തി ഒരു നൂറ് വീടുകളിൽ ശുദ്ധജല ടാപ്പ് കണക്ഷനുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള വാട്ടർ അതോറിറ്റി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത് ' ജനപ്രതിനിധികളായ ഗിരിജ സുധാകരൻ, സുജാത.സി.സി,ഷറഫുന്നീസ 'കെ, ലത വിജയൻ , എക്സിക്യൂട്ടീവ് എഞ്ചിനിയർ മനോജ്.എം, അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ ജിതേഷ്.ടി.കെ, അസി.എഞ്ചിനിയർ രാജു വി ,ഓവർസിയർ ഷിജി.എൻ.ജെ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *