നരേന്ദ്രമോദിയും പിണറായി വിജയനും കർഷകകരുടെ അന്ധകരായി മാറി : കെ ഇ വിനയൻ
മീനങ്ങാടി : കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കടങ്ങൾ എഴുതിത്തള്ളിയ കേന്ദ്രസർക്കാറും കർഷകർക്ക് ആശ്വാസമാകേണ്ട കടാശ്വാസകമ്മീഷനെ കടലാസ് കമ്മീഷൻ ആക്കി മാറ്റിയ സംസ്ഥാന സർക്കാറും ഒരുപോലെ കർഷക ദ്രോഹനടപടികൾ തുടരുകയാണെന്ന് ഡി സി സി സെക്രട്ടറി കെ ഇ വിനയൻ അഭിപ്രായപ്പെട്ടു.
വയനാട് ജില്ലയിൽ കാലാവസ്ഥാ വ്യതിയാനവും കാർഷിക വിളയുടെ വിലത്തകർച്ചയും മൂലം പ്രയാസം അനുഭവിക്കുമ്പോൾ ലോൺ തിരിച്ചടച്ചില്ലെന്ന കാരണം പറഞ്ഞ് നിസ്സഹരായ കർഷകരെ കിടപ്പാടത്തിൽ നിന്നും ഇറക്കിവിടാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വി എം വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ബേബി വർഗ്ഗീസ്,മനോജ് ചന്ദനക്കാവ്,അനീഷ് റാട്ടക്കുണ്ട്, ടി കെ.തോമസ്, മിനി സാജു,ടി പി ഷിജു,എം ജി ബേബി,പിഡി ജോസഫ്, അബ്ദുൽ സലാം,എം വൈ യോഹന്നാൻ,അമ്പാടി, തുടങ്ങിയവർ സംസാരിച്ചു.





Leave a Reply