April 18, 2024

ആനുകൂല്യ നിഷേധത്തിൻ്റെ വഞ്ചനാപരമായ നയം ഇടതു സർക്കാർ തുടരുന്നു: കേരള എൻ.ജി.ഒ അസോസിയേഷൻ

0
Img 20220304 170048.jpg
കൽപ്പറ്റ: ആനുകൂല്യ നിഷേധങ്ങൾ തുടരുകയെന്ന വഞ്ചനാപരമായ നയമാണ് തുടർ ഭരണത്തിലും ഇടതു സർക്കാർ സ്വീകരിച്ചിരിക്കുന്നത്, സർക്കാരിൻ്റെ ധൂർത്തും കെടുകാര്യസ്ഥതയും ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് ആനുകൂല്യങ്ങൾ തുടർച്ചയായി കവർന്നെടുത്തു കൊണ്ടിരിക്കുകയാണെന്നും വഞ്ചനാപരമായ നയം തിരുത്തി കവർന്നെടുത്ത ആനുകൂല്യങ്ങൾ മാർച്ച് 11ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ട്രഷറിക്കു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു.
കുടിശ്ശികയായ മൂന്നു ഗഡു ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുക, എൻ.പി.എസ് ജീവനക്കാരോടുള്ള വഞ്ചനാപരമായ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി ട്രഷറികൾക്കു മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തുന്ന പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായാണ് ജില്ലാ ട്രഷറിക്കു മുന്നിൽ പ്രകടനവും വിശദീകരണവും നടത്തിയത്. ജില്ലാ ട്രഷറർ കെ.ടി.ഷാജി അധ്യക്ഷത വഹിച്ചു. 
സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ. ഷിബു, സംസ്ഥാന കമ്മിറ്റിയംഗം ഇ.എസ്.ബെന്നി, ജില്ലാ ഭാരവാഹികളായ സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, സി.ആർ.അഭിജിത്ത്, സിനീഷ് ജോസഫ്, പി.പരമേശ്വരൻ, ബി.സുനിൽകുമാർ, പ്രശോഭ്, കെ.പി.പ്രതീപ, കെ.സി.ജിനി, സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ബിജു ജോസഫ്, എം.ജി.രാമചന്ദ്രൻ, റജീസ് കെ തോമസ്, വി. ദേവി, പോൾ വർഗീസ്, സി.എസ് ബീന, ഭാരതി, ജയ്സൺ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *