April 27, 2024

പയ്യംപള്ളി കാനറാ ബാങ്കിനു മുമ്പിൽ കോൺഗ്രസ് ധർണ്ണ നടത്തി

0
Img 20220304 170956.jpg
മാനന്തവാടി: കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, ജപ്തി നടപടികൾ അവസാനിപ്പിക്കുക, സർഫാസി നിയമത്തിൻ്റെ ദുരുപയോഗം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പയ്യംപള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യംപള്ളി കാനറാ ബാങ്കിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.രണ്ട് മഹാപ്രളയങ്ങളിൽ കാർഷിക മേഖല അപ്പാടെ തകർന്നടിഞ്ഞു. കാർഷിക വിളകൾക്ക് നാശം സംഭവിച്ചതു കൂടാതെ വിലത്തകർച്ചയും വന്യമൃഗശല്യവും കർഷകരെ പ്രതിസന്ധിയിലാക്കി.അതോടൊപ്പം കോവിഡ് കൂടി ആയപ്പോൾ കർഷകർ വരുമാനമാർഗം ഇല്ലാതെ ദുരിതക്കയത്തിലായി. ഈ രൂക്ഷമായ പ്രതിസന്ധി കാരണമാണ് കർഷകർക്ക് ലോണുകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നത്.ഈ പ്രതിസന്ധിയിൽ കർഷകരെ സഹായിക്കേണ്ട കേന്ദ്ര-കേരള സർക്കാരുകൾ വെറും കാഴ്ചക്കാരായി മാറിയിരിക്കുന്നു. ബാങ്കുകളുടെ ധിക്കാര നടപടികൾക്കും സർക്കാരിൻ്റെ അനാസ്ഥയ്ക്കുമെതിരെ നടത്തിയ പ്രതിഷേധ സമരത്തിൽ മണ്ഡലം പ്രസിഡണ്ട് സണ്ണി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സിൽവി തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ ചെയർപേർസൺ സി.കെ.രത്നവല്ലി, ഐ.എൻ.റ്റി.യു.സി ജില്ലാ ജനറൽ സെക്രട്ടറി റ്റി.എ.റെജി, ജേക്കബ് സെബാസ്റ്റ്ൻ, ബെന്നി പി.എം, ബേബി ഇളയിടം, ലൈല സജി, ഷിബു ജോർജ്ജ്, സ്മിത ടീച്ചർ, എം.പി.ശശികുമാർ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *