August 27, 2026

ചെറുകരയിൽ നാടക ശില്പശാലയ്ക്ക് തുടക്കമായി

0
IMG_20220304_165122.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെറുകര : വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല നാടക ശില്പശാലക്ക് തുടക്കമായി. മറ്റന്നാൾ സമാപിക്കും. ചെറുകര റിനൈൻസസ് ലൈബ്രറിയിലാണ് പരിപാടി.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി. ബി സുരേഷ്  അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. നാടക രചന, സംവിധാനം, അഭിനയം തുടങ്ങി നാടക അവതരണത്തിന്റെ നൂതന വശങ്ങൾ നാടക പ്രവർത്തകർക്ക് പരിചയപ്പെടുത്തുകയാണ് ശില്പശാലയുടെ മുഖ്യലക്ഷ്യം. ക്യാമ്പിനോട് അനുബന്ധിച്ച് സാംസ്‌കാരിക പരിപാടികളും നാടക അവതരണവും ഉണ്ടായിരിക്കും എന്ന് അധികൃതർ അറിയിച്ചു. ആർ. അജയകുമാർ (താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ), എം സാദാനന്ദൻ (സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ),എൻ. കെ ജോർജ് ( സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ),മംഗലശ്ശേരി മാധവൻ മാസ്റ്റർ (റിനൈസെൻസ് 
ലൈബ്രറി പ്രസിഡന്റ്‌ ),പി. ടി. സുഭാഷ് (സ്വാഗത സംഘം ചെയർമാൻ ) തുടങ്ങിയവർ വേദിയിൽ സന്നിധരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *