April 19, 2024

ഉക്രൈനെതിരെയുള്ള യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ ഇന്ത്യ ഐക്യ രാഷ്ട്രസഭയിൽ സമ്മർദ്ദം ചെലുത്തുകയും മധ്യസ്ഥം വഹിക്കുകയും വേണം : എൻ സി പി

0
Img 20220227 170556.jpg
കൽപ്പറ്റ : ആയിരക്കണക്കിന് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ അവിടെയുണ്ട് എന്നത് മാത്രമല്ല, യുദ്ധം കൊണ്ട് മാനവരാശി കൊലപാതകവും വംശനാശവും പട്ടിണിയും അഭയാർത്ഥി പ്രവാഹവും അരക്ഷിതവസ്ഥയും  അല്ലാതെ ഇന്നുവരെ മറ്റൊന്നും നേടിയിട്ടില്ലെന്ന് രണ്ടു ലോക മഹായുദ്ധങ്ങളിൽ പങ്കെടുത്ത റഷ്യ മനസ്സിലാക്കണമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കൂടാതെ ഐക്യരാഷ്ട്രസഭയിൽ സമാധാനത്തിനുവേണ്ടി ഇന്ത്യയുടെ സ്വരം ഉയരേണ്ട സമയമാണിത്, യുക്രൈനും റഷ്യയ്ക്കും ഇടയിൽ മധ്യസ്ഥം വഹിക്കുവാൻ സ്വീകാര്യമായ രാജ്യം കൂടിയാണു ഇന്ത്യ ആയതിനാൽ ഇന്ത്യ ഗവൺമെന്റ് ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിതെന്ന് എൻസിപി നേതാക്കൾ ഓർമ്മിപ്പിച്ചു 
 ജില്ലാ പ്രസിഡന്റ്‌ ഷാജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
  സി എം ശിവരാമൻ, കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു, അനൂപ് ജോജോ, എ കെ രവി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *