October 14, 2026

ഷബിത ടീച്ചറെ ആദരിച്ചു

0
IMG_20220309_180620.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി: അർബുദത്തെ അതിജീവിച്ച് സാമൂഹികരംഗത്തും പൊതുരംഗത്തും മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന കെ. ഷബിത ടീച്ചറെ ജില്ലാ പാലിയേറ്റീവ് വളന്റിയേഴ്‌സ് കോ ഓർഡിനേഷൻ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ആദരിച്ചു. കാൻസർ രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന കാലയളവിലും ജനപ്രതിനിധിയായും മറ്റ് ചുമതലകളിലും ഓടിനടന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഷബിത ടീച്ചർക്ക് വനിതാവിംഗ് ജില്ലാപ്രസിഡന്റ് ശ്രീകുമാരി മീനങ്ങാടി ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി ശാന്തി അനിൽ പൊന്നാട അണിയിച്ചു. ചടങ്ങിൽ പാലിയേറ്റീവ് വളന്റിയേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ ചെയർമാൻ അസൈനാർ പനമരം, കെ.എം. ഷിനോജ്, ജെറീഷ് മൂടമ്പത്ത്, അയ്യൂബ്, ഗംഗാധരൻ മാസ്റ്റർ, ,രക്ഷാ ധികാരി ജയലളിത ബത്തേരി , ജമീല അസൈനാർ, ഷർമിന റഷീദ്,റുഖിയ സലാം,ഫാത്തിമ അസീസ്, മേരി മാത്യു, ഉമ്മുസൽ‍മ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *