April 24, 2024

കല്ലിയോട് ജനവാസ പ്രദേശത്ത് നിന്നും പിടിച്ച കടുവയുടെ ചികിത്സ തുടങ്ങി

0
Img 20220311 174833.jpg
റിപ്പോർട്ട്: സി .ഡി. സുനീഷ്
(വന്യ മൃഗ പരിപാലന കേന്ദ്രത്തിൽ നിന്നും)
പെപ്പർയാർഡ് 
(കുപ്പാടി)
കുപ്പാടി : വന്യമൃഗ പരിപാലന കേന്ദ്രത്തിൽ ആദ്യത്തെ അതിഥി എത്തി.
മാനന്തവാടി കല്ലിയോട് ജനവാസ കേന്ദ്രത്തിൽ നിന്നും വനം വകുപ്പ്
പിടിച്ച കടുവയാണ് ഇവിടെ
ചികിത്സക്കെത്തിയത്.
ഡോക്ടർ അരുൺ സക്കറിയയുടേയും ഡോക്ടർ അജേഷ് മോഹൻ്റേയും നേതൃത്വത്തിലാണ് കടുവക്ക് വിദഗ്ദ ചികിത്സ
നൽകുന്നത്. വലതു കൈ മുട്ടിന് മുറിവുണ്ട്. മുറിവിന് 
ആൻ്റി ബയോടിക് മരുന്ന് നൽകുന്നുണ്ട്. ഓരോ ദിവസവും ചികിത്സയുടെ പുരോഗതി വിലയിരുത്തി 
രീതി മാറ്റും .24 മണിക്കൂറും
നിരീക്ഷിക്കാൻ രണ്ടു  വാച്ചർമാർ ,ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ആറ്  കിലോ തൂക്കം വരുന്ന 
ഡ്രസ്സ് ചെയ്ത കോഴിയാണ് ഭക്ഷണം ,ധാരാളം വെള്ളവും കൊടുക്കും ,
വൈകുന്നേരം അഞ്ചു  മണിയോടെ ഭക്ഷണം കൊടുക്കും .
രോഗം മാറിയ ശേഷം
ചീഫ് വൈൽഡ് ലൈഫ് 
വാർഡന് റിപ്പോർട്ട്
നൽകും ,ശേഷം ദേശീയ കടുവ അതോറിറ്റിയുടെ മാനദണ്ഡം അനുസരിച്ചായിരിക്കും
കടുവയെ എങ്ങോട്ടയക്കണമെന്ന്  തീരുമാനിക്കുക.
മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം
രൂക്ഷമാകുന്ന വയനാട്ടിൽ തുടങ്ങിയ ഈ പരിപാലന കേന്ദ്രത്തെ പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്.
നീലഗിരി ജൈവ ആവാസ വ്യവസ്ഥയോട് ചേർന്ന് കിടക്കുന്ന വയനാട് മേഖലയിലാണ് ഏറ്റവും കൂടുതൽ മൃഗ സമ്പത്തുള്ളത്.
ലോകത്ത് ഏറ്റവും അധികം ഏഷ്യൻ ആനകൾ,400 റോയൽ ബംഗാൾ കടുവകൾ ,എന്നിവയുടെ
വനവാസ ഭൂമികയാണിത്.
നാല് കടുവകളേയോ 
പുള്ളിപ്പുലികളേയോ ഈ കേന്ദ്രത്തിൽ വന ആവാസ വ്യവസ്ഥയുടെ അതേ രീതിയിൽ ഇവിടെ സംരക്ഷിക്കാൻ കഴിയും. 
കേന്ദ്രത്തിലെ ആദ്യത്തെ 
അതിഥിയുടെ സാന്നിദ്ധ്യം പരിപാലന കേന്ദ്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുകയാണിപ്പോൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *